പാകിസ്ഥാൻ ടീം എക്സ്
Sports

ജയം വേണം... പക്ഷേ! 'മഴ' പേടിച്ച് പാകിസ്ഥാനും ബംഗ്ലാദേശും

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് പാകിസ്ഥാന്‍- ബംഗ്ലാദേശ് പോരാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

റാവല്‍പിണ്ടി: ചാംപ്യന്‍സ് ട്രോഫിയില്‍ ആശ്വാസം തേടി ഇറങ്ങുകയാണ് പാകിസ്ഥാനും ബംഗ്ലാദേശും. രണ്ട് കളികളും തോറ്റ് നില്‍ക്കുന്ന സംഘങ്ങള്‍. ജയിച്ചാല്‍ സെമി പ്രവേശനമൊന്നും സാധിക്കില്ല. നേരിയ ആശ്വാസം മാത്രമാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ മഴ ഇരുവരുടേയും മോഹങ്ങള്‍ക്ക് വിലങ്ങാകുമോ എന്നു കണ്ടറിയണം. മത്സരം അരങ്ങേറുന്ന റാവല്‍പിണ്ടിയില്‍ ഇന്നും മഴ മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസം ഇതേ വേദിയില്‍ ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക പോരാട്ടമാണ് നടക്കേണ്ടിയിരുന്നത്. ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ മത്സരം ഉപേക്ഷിച്ചിരുന്നു.

29 വര്‍ഷത്തിനു ശേഷം സ്വന്തം നാട്ടില്‍ എത്തിയ ഒരു ഐസിസി പോരാട്ടത്തില്‍ ഈ വിധത്തില്‍ പുറത്തു പോകാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. പക്ഷേ മഴ അതിനു സമ്മതിക്കുമോ എന്നു കണ്ടറിയണം. മഴ പെയ്താല്‍ ഒരു ജയം പോലുമില്ലാതെ ആതിഥേയര്‍ക്ക് പോരാട്ടം അവസാനിപ്പിക്കണമെന്ന ഗതികേടാണ് മുന്നില്‍.

ബംഗ്ലാദേശും സമാന അവസ്ഥയില്‍ തന്നെ. ഒരു ജയം പിടിച്ച് തലയുയര്‍ത്തി മടങ്ങാമെന്ന ലക്ഷ്യമാണ് അവര്‍ക്കുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാകുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT