​ഗ്രൗണ്ട് മൂടിയ നിലയിൽ ഐസിസി
Sports

മഴ കളി തുടങ്ങി! പാകിസ്ഥാന്‍- ബംഗ്ലാദേശ് ചാംപ്യന്‍സ് ട്രോഫി പോരാട്ടം വൈകുന്നു

ടോസ് ഇടാന്‍ പോലും സാധിച്ചിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

റാവല്‍പിണ്ടി: ഒരു ജയമെങ്കിലും സ്വന്തമാക്കി നാട്ടില്‍ നടക്കുന്ന ഐസിസി പോരില്‍ നിന്നു തലയുയര്‍ത്തി മടങ്ങാമെന്ന പാകിസ്ഥാന്‍ മോഹങ്ങള്‍ക്ക് വന്‍ തിരിച്ചടി. റാവല്‍പിണ്ടിയില്‍ മഴയെ തുടര്‍ന്നു പാകിസ്ഥാന്‍- ബംഗ്ലാദേശ് ഐസിസി ചാംപ്യന്‍സ് ട്രോഫി പോരാട്ടം ഇതുവരെ തുടങ്ങിയിട്ടില്ല.

ടോസ് ചെയ്യാന്‍ പോലും സാധിക്കാത്ത നിലയില്‍ മഴ തുടരുകയാണ്. ഇരു ടീമുകള്‍ രണ്ട് വീതം മത്സരങ്ങള്‍ തുടരെ തോറ്റ് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി കഴിഞ്ഞു. ആശ്വാസ ജയം തേടിയാണ് ടീമുകള്‍ നില്‍ക്കുന്നത്. എന്നാല്‍ മഴ വില്ലനായി മാറി.

നേരത്തെ ഈ സ്റ്റേഡിയത്തില്‍ അരങ്ങേറേണ്ടിയിരുന്ന ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക പോരാട്ടം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. നിലവില്‍ പാക്- ബംഗ്ലാ പോര് മഴ മാറിയില്‍ നടക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഉപേക്ഷിച്ചാല്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം തുല്യമായി നല്‍കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്