ചാര്‍ളി ഡീന്‍- അമി ജോണ്‍സ് സഖ്യം, ചാര്‍ളി ഡീന്‍ ട്വിറ്റര്‍
Sports

തകരാതെ നിന്നത് 37 വര്‍ഷം! ബൗളിങിലും ബാറ്റിങിലും റെക്കോര്‍ഡിട്ട് ചാര്‍ളി ഡീന്‍

അതിവേഗം 50 വിക്കറ്റുകള്‍, ഏഴാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: വനിതാ ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഇംഗ്ലണ്ട് സ്പിന്നര്‍ ചാര്‍ലി ഡീന്‍. വനിതാ ഏകദിനത്തില്‍ അതിവേഗം 50 വിക്കറ്റുകള്‍ തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡാണ് താരം സ്വന്തം പേരിലാക്കിയത്. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലാണ് താരത്തിന്റെ റെക്കോര്‍ഡ് നേട്ടം. ബാറ്റിങിനു ഇറങ്ങി മറ്റൊരു റെക്കോര്‍ഡ് നേട്ടത്തിലും താരം പങ്കാളിയായി ഇരട്ടി മധുരം നുണഞ്ഞു.

26 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം 50 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ ഇടം കൈ സ്പിന്നര്‍ ലിന്‍ ഫുള്‍സ്റ്റോണ്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ഡീന്‍ പഴങ്കഥയാക്കിയത്. ഫുള്‍സ്‌റ്റോണ്‍ 27 ഇന്നിങ്‌സുകളില്‍ നിന്നാണ് 50 വിക്കറ്റുകള്‍ വീഴ്ത്തിയത്. 1987ലാണ് താരം റെക്കോര്‍ഡിട്ടത്. 37 വര്‍ഷമായി തകരാതെ നിന്ന റെക്കോര്‍ഡാണ് ഡീന്‍ തിരുത്തിയത്. കിവി ടീമിനെതിരെ 9 ഓവറില്‍ 57 റണ്‍സ് വഴങ്ങി ഡീന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് നേട്ടത്തിലെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബാറ്റിങിനിറങ്ങിയും ഡീന്‍ റെക്കോര്‍ഡ് നേട്ടത്തില്‍ പങ്കാളിയായി. വനിതാ ക്രിക്കറ്റില്‍ ഏഴാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് നേട്ടത്തിലാണ് ഡീന്‍ എത്തിയത്. അമി ജോണ്‍സുമായി ചേര്‍ന്നു 130 റണ്‍സിന്റെ കൂട്ടുകെട്ടാണ് താരം ഉയര്‍ത്തിയത്. അമി 92 റണ്‍സുമായും ഡീന്‍ 42 റണ്‍സുമായും പുറത്താകാതെ നിന്നു. 2022ല്‍ ഇന്ത്യയുടെ സ്‌നേഹ് റാണ- പൂജ വസ്ത്രാകര്‍ സഖ്യം നേടിയ 122 റണ്‍സിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലീഷ് സഖ്യത്തിനു വഴിമാറിയത്.

ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചയ്തു 207 റണ്‍സാണ് നേടിയത്. വിജയം തേടിയിറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ 79 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി പരാജയത്തിന്റെ വക്കിലായിരുന്നു.

ഏഴാം വിക്കറ്റില്‍ ഒന്നിച്ച അമി ജോണ്‍സ്- ഡീന്‍ സഖ്യ അവിശ്വസനീയ വിജയമാണ് അവര്‍ക്ക് സമ്മാനിച്ചത്. ഇരുവരും ക്രീസില്‍ ഉറച്ചു നിന്നു 130 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുയര്‍ത്തിയാണ് ഇംഗ്ലണ്ടിനു ജയം സമ്മാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

SCROLL FOR NEXT