ഫോട്ടോ: ട്വിറ്റർ 
Sports

കോഹ്‌ലിക്കും മുഹമ്മദ് സിറാജിനുമായി ചാര്‍ട്ടേഡ് വിമാനം; പഞ്ചാബ്, ചെന്നൈ താരങ്ങള്‍ കൊമേഴ്ഷ്യല്‍ ഫ്‌ളൈറ്റില്‍ യുഎഇയിലേക്ക്‌

ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ് താരങ്ങള്‍ കൊമേഴ്ഷ്യല്‍ ഫ്‌ളൈറ്റിലാണ് ലണ്ടനില്‍ നിന്ന് യുഎഇയിലേക്ക് യാത്ര തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വിരാട് കോഹ്‌ലി, മുഹമ്മദ് സിറാജ് എന്നീ കളിക്കാരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ലണ്ടനില്‍ നിന്ന് യുഎഇയില്‍ എത്തിക്കുന്നത് ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ് താരങ്ങള്‍ കൊമേഴ്ഷ്യല്‍ ഫ്‌ളൈറ്റിലാണ് ലണ്ടനില്‍ നിന്ന് യുഎഇയിലേക്ക് യാത്ര തിരിക്കുന്നത്. 

കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് തയ്യാറാക്കിയിരിക്കുന്നത് എന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രസ്താവനയില്‍ പറയുന്നു. ശനിയാഴ്ച യുകെ സമയം 11.30ന് കളിക്കാര്‍ ലണ്ടനില്‍ നിന്ന് യുഎഇയിലേക്ക് പറക്കും. 

യുഎഇയില്‍ എത്തുന്ന താരങ്ങള്‍ ആറ് ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇതിന് ശേഷമായിരിക്കും ബയോ ബബിളിലേക്ക് ചേരുക. ചെന്നൈ സൂപ്പര്‍ കിങ്‌സ് ചാര്‍ട്ടേഡ് ഫ്‌ളൈറ്റിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് കൊമേഴ്ഷ്യല്‍ ഫ്‌ളൈറ്റില്‍ കളിക്കാര്‍ക്ക് മടങ്ങേണ്ടി വന്നത്. 

ഇന്ത്യന്‍ സംഘത്തിലെ ഏതെങ്കിലും ഒരു താരത്തിന് കോവിഡ് പോസിറ്റീവായാല്‍ അത് ഐപിഎല്ലിനെ കാര്യമായി ബാധിക്കും. എല്ലാ ഫ്രാഞ്ചൈസികളുടേയും ടോപ് കളിക്കാരാണ് ഇവരെന്നും ഫ്രാഞ്ചൈസി വൃത്തങ്ങള്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം