ചിത്രം: ട്വിറ്റര്‍ 
Sports

ആവേശപ്പോരാട്ടത്തിൽ ജയം ചെന്നൈക്ക്; ഒന്നിനെതിരെ രണ്ട് ​ഗോളിന് ഗോവയെ കീഴടക്കി

നായകൻ റാഫേൽ ക്രിവല്ലാരോ, റഹീം അലി എന്നിവരാണ് ചെന്നെെയ്ക്കായി ​ഗോൾ നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

മർഗാവ്: ഐഎസ്എല്ലിലെ തുല്ല്യശക്തികളായ ചെന്നൈ എഫി സിയും എഫ് സി ​ഗോവയും ഏറ്റുമുട്ടിയപ്പോൾ ജയം ചെന്നൈക്ക്. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ചെന്നൈയുടെ വിജയം. നായകൻ റാഫേൽ ക്രിവല്ലാരോ, റഹീം അലി എന്നിവരാണ് ചെന്നെെയ്ക്കായി ​ഗോൾ നേടിയത്. ഓർട്ടിസ് ​ഗോവയ്ക്കായി ​ഗോൾ നേടി. 

അഞ്ചാം മിനിട്ടിൽ ക്രിവല്ലാരോയാണ് ചെന്നൈയ്ക്കായി ആദ്യ ​ഗോൾ നേടിയത്. കോർണർ കിക്കെടുത്ത ക്രിവല്ലാരോ പന്ത് നേരിട്ട് വലയിലെത്തിച്ചു.  എട്ടാം മിനിട്ടിൽ വല ചലിപ്പിച്ചു ​ഗോവയും കുതിപ്പു കാട്ടി.  53-ാം മിനിട്ടിലാണ് ഗോവൻ താരങ്ങളുടെ പ്രതിരോധപ്പൂട്ട് പൊളിച്ച് ചെന്നൈ വിജയ​ഗോൾ നേടിയത്. നായകൻ ക്രിവല്ലാരോയുടെ ഉജ്ജ്വലമായ പാസ്സ് സ്വീകരിച്ച റഹീം അലിക്ക് പന്ത് പോസ്റ്റിലേക്ക് തട്ടിയിടുകയേ വേണ്ടിയൊള്ളു. ക്രിവല്ലാരോ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഞാൻ പണ്ടേ അർജന്റീന ഫാൻ ആണ്, പക്ഷേ ഇത്തവണ ക്രിസ്റ്റ്യാനോ റൊണാൾഡോ കപ്പ് ഉയർത്തണമെന്നാണ് ആ​ഗ്ര​ഹം'; കാരണം പറഞ്ഞ് മുരളി ​ഗോപി

'മോഹന വാഗ്ദാനങ്ങൾ മാത്രം, ദിശാബോധമില്ല, '; ബജറ്റിനെതിരെ ബിജെപി

ദിവസവും ഒരു കഷണം ഡാർക്ക് ചോക്ലേറ്റ്; ആരോ​ഗ്യത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ ആര്‍ എസ് ബാബു അന്തരിച്ചു