ചെന്നൈ: രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഫീല്‍ഡിങ്ങിന് ഇറങ്ങാതെ ചേതേശ്വര്‍ പൂജാര. ചെന്നൈ ടെസ്റ്റിന്റെ ആദ്യ ദിനം ബാറ്റ് ചെയ്യവെ പൂജാരയുടെ കൈക്ക് പരിക്കേറ്റിരുന്നു.
ഇതോടെ രണ്ടാം ഇന്നിങ്‌സില്‍ പൂജാര ക്രീസിലേക്ക് എത്തുമോ എന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്. പൂജാരയുടെ പരിക്ക് സംബന്ധിച്ച് ഇതുവരെ ബിസിസിഐയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ഒന്നാം ഇന്നിങ്‌സില്‍ രോഹിത്തിനൊപ്പം ചേര്‍ന്ന് പിടിച്ചു നിന്ന പൂജാര 80 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയിരുന്നു.
കളിയില്‍ ഇന്ത്യയെ 329 റണ്‍സിന് ഓള്‍ഔട്ട് ആക്കിയതിന് ശേഷം എത്തിയ ഇംഗ്ലണ്ടിനെ അശ്വിനും അക്‌സര്‍ പട്ടേലും ചേര്‍ത്ത് തകര്‍ത്തു. 30 ഓവറിലേക്ക് ഇംഗ്ലണ്ട് ഇന്നിങ്‌സ് എത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് എന്നതാണ് ഇംഗ്ലണ്ടിന്റെ അവസ്ഥ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates