ക്രിസ് ഗെയ്ല്‍/ ഫയല്‍ ചിത്രം 
Sports

യൂണിവേഴ്‌സല്‍ ബോസ്! കാര്യവട്ടത്ത് ഇന്ന് ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് പൂരം

കൊച്ചി ബ്‌ളൂ ടൈഗേഴ്‌സിന്റെ സഹ ഉടമകൂടിയാണ് ക്രിസ് ഗെയ്ല്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് പൂരം. കെസിഎല്‍ മത്സരങ്ങള്‍ കാണുന്നതിനാണ് ഗെയ്ല്‍ തിരുവനന്തപുരത്തെത്തുന്നത്. ഉച്ചയ്ക്ക് 2.30-ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സും തൃശ്ശൂര്‍ ടൈറ്റന്‍സുമായുള്ള മത്സരത്തിനുമുന്‍പാണ് ആരാധകര്‍ക്കായി ഗെയ്ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം. കൊച്ചി ബ്‌ളൂ ടൈഗേഴ്‌സിന്റെ സഹ ഉടമകൂടിയാണ് ക്രിസ് ഗെയ്ല്‍.

മൈതാനത്തിന്റെ എട്ടു ദിക്കുകളിലേക്കും പന്തുകള്‍ അതിര്‍ത്തി കടത്തുന്ന ഗെയ്ലിന്റെ സിഗ്‌നേച്ചര്‍ വെടിക്കെട്ട് ബാറ്റിങ്ങിനും പടുകൂറ്റന്‍ സിക്‌സറുകള്‍ക്കും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ഗ്രൗണ്ടിലെ ഗെയ്‌ലിന്റെ സാന്നിധ്യവും ബാറ്റിങ് പ്രകടനവും കേരള ക്രിക്കറ്റ് ലീഗിന് രാജ്യാന്തര തലത്തില്‍ത്തന്നെ വലിയ ശ്രദ്ധയും വന്‍ പ്രചാരവും നേടിക്കൊടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

സ്‌റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഇന്ന് രാവിലെ ബംഗളൂരുവില്‍ നിന്ന് വിമാനത്തിലാണ് ക്രിസ് ഗെയ്ല്‍ തിരുവനന്തപുരത്തെത്തുന്നത്. നാളെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ കായിക വികസന പദ്ധതികളുടെ പ്രചാരണത്തിലും പങ്കെടുക്കും.

Chris Gayle's to bat Kariyattam today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്; കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; മോദി ഉസ്‌ബെക്കിസ്ഥാനിലേക്ക്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ദുബൈയിലേക്ക് എത്ര തവണ വേണമെങ്കിലും യാത്രചെയ്യാം; മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് യുഎഇ

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; എസ് സി ഒ ഉച്ചകോടിയിലും പങ്കെടുക്കും