ദ്രാവിഡിന്റെയും സെവാഗിന്റെയും മക്കള്‍ ഒരുമിച്ച് കളിക്കും; അണ്ടര്‍-19 ടീമില്‍ ഓസീസിനെതിരെ ഇറങ്ങും

Virender Sehwag's Son Aaryavir Receives First India U-19 Call-Up vs Australia
ആര്യവീര്‍ , അന്‍വെയ്
Edited By:
Updated on
1 min read

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വീരേന്ദര്‍ സെവാഗിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും മക്കള്‍ ഒരേ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍. ഓസ്‌ട്രേലിയ അണ്ടര്‍-19 ടീമിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് ആര്യവീര്‍ സെവാഗിനും അന്‍വെയ് ദ്രാവിഡിനും ഇടം ലഭിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ സെപ്റ്റംബര്‍ 18ന് ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ഇരുവരും ഒരുമിച്ചു കളിക്കും.

Virender Sehwag's Son Aaryavir Receives First India U-19 Call-Up vs Australia
ഗ്രാന്‍ഡ് ചെസ് ടൂര്‍ ചാംപ്യനായി ആര്‍ പ്രഗ്‌നാനന്ദ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് മള്‍ട്ടി-ഡേ ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന ടീമിനെ ലക്ഷ്യ റായ്ചന്ദനി നയിക്കുമ്പോള്‍, യാഷ്‌വര്‍ധന്‍ സിങ് ചൗഹാനാണ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍. ടെസ്റ്റ് ടീമില്‍ മലയാളി താരം മാനവ് കൃഷ്ണയും ഇടം പിടിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് മാനവ്. രാജ്‌കോട്ട് മൂന്ന് ഏകദിന മത്സരങ്ങള്‍ക്കും ആദ്യ മള്‍ട്ടി-ഡേ മത്സരത്തിനും വേദിയാകുമ്പോള്‍, അഹമ്മദാബാദിലാണ് രണ്ടാമത്തെ മള്‍ട്ടി-ഡേ മത്സരം നടക്കുക.

ഡല്‍ഹി അണ്ടര്‍-19 ടീമിന് വേണ്ടി കളിക്കുന്ന ആര്യവീര്‍, 2024-ലെ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ മേഘാലയയ്‌ക്കെതിരെ 309 പന്തില്‍ നിന്ന് 297 റണ്‍സ് നേടി ട്രിപ്പിള്‍ സെഞ്ച്വറിക്ക് തൊട്ടടുത്തെത്തിയിരുന്നു. കൂടാതെ 2025-ലെ ടൂര്‍ണമെന്റില്‍ 496 റണ്‍സും താരം അടിച്ചുകൂട്ടി. വിക്കറ്റ് കീപ്പര്‍ ബാറ്ററായ അന്‍വെയ്, കഴിഞ്ഞ ജൂലായില്‍ ശ്രീലങ്ക അണ്ടര്‍-19 ടീമിനെതിരെ 67 പന്തില്‍ നിന്ന് 87 റണ്‍സ് നേടി തിളങ്ങിയിരുന്നു. 81 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അര്‍ജുന്‍ രാജ്പുതുമൊത്ത് 145 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് അന്‍വെയ് അന്ന് രക്ഷപെടുത്തിയത്. കൂടാതെ വിനൂ മങ്കാദ് ട്രോഫിയിലെ ആറ് ഇന്നിങ്സുകളില്‍ നിന്നായി താരം 220 റണ്‍സും നേടിയി

Virender Sehwag's Son Aaryavir Receives First India U-19 Call-Up vs Australia
ഗ്രാന്‍ഡ് ചെസ് ടൂര്‍ ചാംപ്യനായി ആര്‍ പ്രഗ്‌നാനന്ദ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം
Virender Sehwag's Son Aaryavir Receives First India U-19 Call-Up vs Australia
കൊളംബോയിലെ സമനില തോല്‍വിക്ക് തുല്യം; ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മോഹം തുലാസില്‍
Summary

Virender Sehwag's Son Aaryavir Receives First India U-19 Call-Up vs Australia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com