Chris Woakes x
Sports

ഇംഗ്ലണ്ടിന് കനത്ത അടി; പരിക്കേറ്റ് ക്രിസ് വോക്‌സും പുറത്ത്

ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിന്റെ ശേഷിക്കുന്ന നാല് ദിനത്തിലും താരം കളിക്കില്ല

സമകാലിക മലയാളം ഡെസ്ക്

ഓവല്‍: ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യം ദിനം അവസാനിച്ചതിനു പിന്നാലെ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. ഒന്നാം ദിനം ഫീല്‍ഡിങിനിടെ പരിക്കേറ്റ അവരുടെ പ്രധാന പേസര്‍ ക്രിസ് വോക്‌സിനു ശേഷിക്കുന്ന നാല് ദിനം കളിക്കാനാകില്ല. ഇതോടെ മൂന്ന് പേസര്‍മാരുമായി ഇംഗ്ലണ്ട് കളി തുടരണം.

ഈ പരമ്പരയില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ പന്തുകളെറിഞ്ഞ താരമാണ് വോക്‌സ്. ആദ്യ ദിനത്തില്‍ താരം 14 ഓവറുകളും എറിഞ്ഞിരുന്നു. 46 റണ്‍സ് വഴങ്ങി താരം ഒരു വിക്കറ്റെടുത്തു.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ കരുണ്‍ നായര്‍ ജാമി ഓവര്‍ടന്റെ പന്തില്‍ അടിച്ച ബൗണ്ടറി തടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റത്. ഡൈവ് ചെയ്ത വോക്‌സ് തോളിടിച്ച് ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. ഇതോടെ താരം വേദന കൊണ്ടു പുളഞ്ഞു. മെഡിക്കല്‍ സംഘം താരത്തെ ഗ്രൗണ്ടില്‍ വന്ന് താരത്തെ പവലിയനിലേക്ക് മാറ്റി.

പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് പരിക്ക് സാരമുള്ളതാണെന്നു ബോധ്യപ്പെട്ടത്. പിന്നാലെയാണ് താരം ശേഷിക്കുന്ന ദിവസം കളിക്കില്ലെന്നു ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പരിക്കിനെ തുടര്‍ന്നു അഞ്ചാം ടെസ്റ്റ് കളിക്കുന്നില്ല. താരത്തിനു പകരം ഒലി പോപ്പാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. അതിനിടെയാണ് മറ്റൊരു നിര്‍ണായക താരത്തെ കൂടി ഇംഗ്ലണ്ടിനു നഷ്ടമായിരിക്കുന്നത്.

മത്സരത്തിന്റെ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന നിലയിലാണ്. 52 റണ്‍സുമായി കരുണ്‍ നായരും 19 റണ്‍സുമായി വാഷിങ്ടന്‍ സുന്ദറുമാണ് ക്രീസില്‍.

Chris Woakes, Chris Woakes injury, Chris Woakes injury update: England pacer Chris Woakes will play no further part in the 5th Test match, the team announced at the start of Day 2 of the final Test match. Woakes was injured while fielding on Day 1 at The Oval.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT