സെഞ്ച്വറി നേടിയ കോഹ്‌ലി  എക്സ്
Sports

'കാത്തിരുന്ന സെഞ്ച്വറി'- കോഹ്‌ലിയെ കെട്ടിപ്പിടിച്ച് ഗംഭീര്‍ (വിഡിയോ)

പെര്‍ത്ത് ടെസ്റ്റില്‍ കോഹ്‌ലി 100 റണ്‍സുമായി പുറത്താകാതെ നിന്നു

Author : സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: പെര്‍ത്തില്‍ ജയ പ്രതീക്ഷയുമായി നില്‍ക്കുന്ന ഇന്ത്യക്ക് മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോഹ്‌ലിയുടെ ഫോമിലേക്കുള്ള തിരിച്ചു വരവ് ഇരട്ടി മധുരമായി. കോഹ്‌ലി സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. കോഹ്‌ലി സെഞ്ച്വറി അടിച്ചതിനു പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ക്യാപ്റ്റന്‍ ബുംറയടക്കമുള്ള സഹ താരങ്ങള്‍ കോഹ്‌ലിയുടെ സെഞ്ച്വറി ആഘോഷിച്ചു. സഹ താരങ്ങളും സ്റ്റാഫുകളും കോഹ്‌ലിയെ പവലിയനിലേക്ക് കയറി പോകുമ്പോള്‍ അഭിനന്ദിച്ചു.

ഡ്രസിങ് റൂമിലേക്ക് കടക്കും മുന്‍പ് പരിശീലകന്‍ ഗൗതം ഗംഭീര്‍ കോഹ്‌ലിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചതും ശ്രദ്ധേയമായി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കോഹ്‌ലിയുടെ ടെസ്റ്റ് ശതകം.

100 റണ്‍സുമായി കോഹ്‌ലി പുറത്താകാതെ നിന്നു. ടെസ്റ്റിലെ 30ാം സെഞ്ച്വറിയാണ് മുന്‍ നായകന്‍ പെര്‍ത്തില്‍ കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT