​ഗംഭീർ എക്സ്
Sports

ഗംഭീര്‍ ഇന്ന് തിരിച്ചെത്തും; അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും

രണ്ടാം ടെസ്റ്റിനുള്ള ഒരുക്കവുമായി ടീം

Author : സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ഒന്നാം ടെസ്റ്റിലെ വിജയത്തിനു പിന്നാലെ നാട്ടിലേക്ക് മടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ ഇന്ന് ടീമിനൊപ്പം ചേരും. വ്യക്തിപരമായ കാരണങ്ങളാല്‍ ഗംഭീര്‍ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.

അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനായുള്ള ഒരുക്കത്തിലാണ് ടീം. അതിനിടെയാണ് ഗംഭീര്‍ തിരിച്ചെത്തുന്നത്.

ഈ മാസം 6 മുതല്‍ 10 വരെ അഡ്‌ലെയ്ഡില്‍ പകല്‍- രാത്രി പോരാട്ടമാണ് രണ്ടാം ടെസ്റ്റില്‍ അരങ്ങേറുന്നത്. പിങ്ക് പന്തിലാണ് പോരാട്ടം.

രണ്ടാം ടെസ്റ്റിനു മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ അനായാസ വിജയം നേടിയിരുന്നു. പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ പോരാട്ടത്തിലാണ് ജയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പുകടി, കടുത്ത ചൂട്; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോ​ഗം ഇന്ന്

സംസ്ഥാനത്ത് വീണ്ടും പാമ്പു കടിയേറ്റ് മരണം; ശുചിമുറിക്ക് മുന്നില്‍ മൂര്‍ഖന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു

കരിമരുന്ന് പ്രയോഗത്തിന്റെ മാസ്മരികത ഇല്ല, ആളൊഴിഞ്ഞ് നഗരം; ഒറ്റ കതിനയിലൊതുക്കി 'സാമ്പിള്‍ വെടിക്കെട്ട്'- വിഡിയോ

സിസിടിവി ഹാർഡ് ഡിസ്ക്ക് അടക്കം അടിച്ചോണ്ടു പോയി, വീടു കയറി മോഷണം, പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി

തൃശ്ശൂര്‍ പൂരപ്രേമികള്‍ക്കായി പ്രത്യേക മെമു സര്‍വീസുകള്‍; ഓടുന്നത് കൊല്ലം- തൃശൂര്‍ റൂട്ടില്‍, വിശദാംശങ്ങള്‍

SCROLL FOR NEXT