പിഎസ്എൽ മത്സരത്തിന് ഇടയിൽ സൗത്ത് ആഫ്രിക്കൻ താരം ഡുപ്ലസിസിന് പരിക്ക്/ഫോട്ടോ: ട്വിറ്റർ 
Sports

ബൗണ്ടറി തടയുന്നതിന് ഇടയിൽ കൂട്ടിയിടി; ഫാഫ് ഡുപ്ലസിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബൗണ്ടറി സേവ് ചെയ്യുന്നതിനായി ബൗണ്ടറി ലൈനിന് സമീപം ഡൈവ് ചെയ്യുകയായിരുന്നു ഡുപ്ലസിസ്

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: പാകിസ്ഥാൻ സൂപ്പർ ലീ​ഗ് മത്സരത്തിന് ഇടയിൽ സഹതാരവുമായി കൂട്ടിയിടിച്ച ഖ്വാട്ട ​ഗ്ലാഡിയേറ്റേഴ്സിന്റെ സൗത്ത് ആഫ്രിക്കൻ താരം ഫാപ് ഡുപ്ലസിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെഷ്വാർ സൽമിക്കെതിരായ മത്സരത്തിന്റെ ഏഴാം ഓവറിലാണ് സംഭവം. കൂടുതൽ പരിശോധനകൾ നടത്തുന്നതിനായാണ് ഡുപ്ലസിസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

ബൗണ്ടറി സേവ് ചെയ്യുന്നതിനായി ബൗണ്ടറി ലൈനിന് സമീപം ഡൈവ് ചെയ്യുകയായിരുന്നു ഡുപ്ലസിസ്. ഈ സമയം ഡുപ്ലസിസിന്റെ തല സഹതാരം മുഹമ്മദ് ഹസ്നയിന്റെ കാലിൽ ഇടിച്ചു. ലോങ് ഓണിൽ നിന്നും ലോങ് ഓഫിൽ നിന്നും ബൗണ്ടറി തടയാൻ ഓടിയെത്തുകയായിരുന്നു ഇരു താരങ്ങളും. 

​ഗ്രൗണ്ടിൽ വെച്ച് തന്നെ ഡുപ്ലസിസിനെ ടീം ഫിസിയോ പരിശോധിച്ചു. പിന്നാലെ ഡ​ഗൗട്ടിലേക്ക് മടങ്ങിയ ഡുപ്ലസിസിനെ കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സയിം അയൂബിനെ ഡുപ്ലസിസിന് പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ​ഗ്ലാഡിയേറ്റേഴ്സ് താരം പരിക്കിലേക്ക് വീഴുന്നത്. കഴിഞ്ഞ കളിയിൽ റസലിന്റെ ഹെൽമറ്റിൽ പന്ത് കൊണ്ടതോടെ ​ഗ്ലാഡിയേറ്റേഴ്സിന് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കേണ്ടി വന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT