റാമോണ്‍ ജെസ്‌റനെ അറസ്റ്റ് ചെയ്തപ്പോള്‍ എക്സ്
Sports

കോപ്പ ഫൈനലിനിടെ സംഘര്‍ഷം; കൊളംബിയന്‍ ഫുട്‌ബോള്‍ തലവനും മകനും അറസ്റ്റില്‍

സ്‌റ്റേഡിയത്തിലേക്ക് ടിക്കറ്റില്ലാതെ ആരാധകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലിനിടെ സുരക്ഷാ ജീവനക്കാരെയക്കം ആക്രമിച്ച സംഭവത്തില്‍ കൊളംബിയന്‍ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ റാമോണ്‍ ജെസ്‌റന്‍ ഇയാളുടെ മകന്‍ ജമില്‍ ജസ്‌റന്‍ എന്നിവര്‍ അറസ്റ്റില്‍. ഇരുവരുമടക്കം സംഭവത്തില്‍ 27 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ബോഡിയായ കോണ്‍മെബോളിന്റെ ഉപാധ്യക്ഷന്‍ കൂടിയാണ് റാമോണ്‍.

ഫൈനലില്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയും കൊളംബിയയും തമ്മിലായിരുന്നു പോരാട്ടം. അതിനിടെ റാമോണും മകനും സുരക്ഷാ ജീവനക്കാരെയടക്കം ആക്രമിച്ചുവെന്നു പൊലീസ് പറയുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കു കളിക്കാരുമായി സംസാരിക്കാന്‍ നിര്‍മിച്ച ഇടനാഴി വഴി പ്രസിഡന്റും മകനും മൈതാനത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചത് സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. പിന്നാലെ ഇരുവരും സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചതായും പൊലീസ് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മത്സരം ആരംഭിക്കാനിരിക്കെ മയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തിലേക്ക് ടിക്കറ്റില്ലാതെ ആരാധകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതോടെ മത്സരം ഏറെ വൈകിയാണ് തുടങ്ങിയത്. കൊളംബിയയെ 1-0ത്തിനു വീഴ്ത്തി അരന്‍ജന്റീന കോപ്പ കിരീടം നിലനിര്‍ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു