വീഡിയോ സ്ക്രീൻ ഷോട്ട് 
Sports

അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞ് സ്റ്റംപ് തെറിപ്പിച്ചു, വെറുതെ കൊടുത്തത് മൂന്ന് റൺസ്! ചൂടായി രോഹിത് (വീഡിയോ)

ഒരു റണ്‍സ് ഓടിയതിനു പിന്നാലെ രവീന്ദ്ര ജഡേജയുടെ നേരിട്ടുള്ള ഏറില്‍ ഒരു ഭാഗത്ത് സ്റ്റംപില്‍ പന്ത് കൊണ്ടു. പന്ത് തടയാൻ ആരും ഉണ്ടായിരുന്നില്ല. മുഷ്ഫിഖര്‍- ഹൃദോയ് സഖ്യം ഒരു റണ്‍ കൂടി ഓടി

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: അനാവശ്യമായ ഓവര്‍ ത്രോയിലൂടെ ഇന്ത്യ ഒരു റണ്ണിനു പകരം ബംഗ്ലാദേശിനു ഇന്ത്യ സമ്മാനിച്ചത് മൂന്ന് റണ്‍സ്. 31ാം ഓവറിലാണ് രസരകരമായ ഈ ഓവര്‍ ത്രോ. സംഭവത്തില്‍ രോഹിതിന്റെ ശാന്തതയും നഷ്ടമായി. 

മുഷ്ഫിഖര്‍ റഹീം പോയിന്റ് ലക്ഷ്യമാക്കി ഷോട്ട് പായിച്ചു. മറുഭാഗത്ത് തൗഹിദ് ഹൃദോയ് ആയിരുന്നു. ഒരു റണ്‍സ് ഓടിയതിനു പിന്നാലെ രവീന്ദ്ര ജഡേജയുടെ നേരിട്ടുള്ള ഏറില്‍ ഒരു ഭാഗത്ത് സ്റ്റംപില്‍ പന്ത് കൊണ്ടു. പന്ത് തടയാൻ ആരും ഉണ്ടായിരുന്നില്ല. മുഷ്ഫിഖര്‍- ഹൃദോയ് സഖ്യം ഒരു റണ്‍ കൂടി ഓടി. 

പിന്നാലെ പന്ത് കെഎല്‍ രാഹുലിന്റെ കൈയില്‍. അദ്ദേഹവും മറുഭാഗത്തെ സ്റ്റംപ് ലക്ഷ്യമാക്കി എറിഞ്ഞും അതു സ്റ്റംപില്‍ തട്ടി ലക്ഷ്യം തെറ്റി മറ്റൊരു ഭാഗത്തേക്ക് പോയി. അതോടെ അടുത്ത റണ്‍സും ബംഗ്ലാ താരങ്ങള്‍ എടുത്തു. അനാവശ്യമായി വഴങ്ങിയത് മൂന്ന് റണ്‍സ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും