Jaismine Lamboria, Preeti Pawar x
Sports

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ ഇരു താരങ്ങളും എതിരാളിയെ 5-0ത്തിന് വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ബോക്‌സിങില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച് പ്രീതി പവാറും പിന്നാലെ ജയ്‌സ്മിന്‍ ലംബോറിയയും. ഫൈനലില്‍ കാനഡയുടെ സ്‌കാര്‍ലറ്റ് ഡെല്‍ഗാഡോയെ വീഴ്ത്തിയാണ് പ്രീതിയുടെ നേട്ടം. വടക്കന്‍ അയര്‍ലന്‍ഡ് താരം മിക്കേല വാല്‍ഷിനെ ഇടിച്ചിട്ടാണ് ജയ്‌സ്മിന്റെ നേട്ടം.

54 കിലോ വിഭാഗത്തിലാണ് പ്രീതിയുടെ വിജയം. ഫൈനലില്‍ എതിരാളിയെ ഇടിച്ച് ഇഞ്ചപ്പരവുമാക്കി ഏകപക്ഷീയ വിജയമാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. 5-0ത്തിനാണ് ഇന്ത്യന്‍ താരത്തിന്റെ സുവര്‍ണ നേട്ടം.

57 കിലോ വിഭാഗത്തിലാണ് ജയ്‌സ്മിന്‍ വിജയം സ്വന്തമാക്കിയത്. താരവും 5-0ത്തിന്റെ ഏകപക്ഷീയ വിജയമാണ് സ്വന്തമാക്കിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കരിയറില്‍ ആദ്യമാണ് 24കാരി പ്രീതി മത്സരിക്കാനിറങ്ങിയത്. നേരത്തെ 2022ല്‍ താരം ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം സ്വന്തമാക്കിയിരുന്നു.

Commonwealth Games 2026 Jaismine Lamboria Preeti Pawar strike boxing gold

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'