ഫാ​ബ്രി​ഗസും കോണ്ടെയും മത്സര ശേഷം എക്സ്
Sports

'വരു, ഫ്രീയായി ബിയര്‍ കുടിക്കാം'- നാപ്പോളി ആരാധകര്‍ക്ക് 'കോമോ' ഓഫര്‍

കോമോ ടീം സീരി എ കളിക്കുന്നത് 21 വര്‍ഷങ്ങള്‍ക്ക് ശേഷം, മുന്‍ സ്പാനിഷ് സൂപ്പര്‍ താരം സെസ്‌ക് ഫാബ്രിഗസാണ് ടീമിന്റെ മുഖ്യ പരിശീലകന്‍

സമകാലിക മലയാളം ഡെസ്ക്

മിലാന്‍: കഴിഞ്ഞ ദിവസം നാപ്പോളി 3-1നു ഈ സീസണില്‍ പ്രമോട്ട് ചെയ്യപ്പെട്ട് സീരി എയില്‍ എത്തിയ കോമോ ടീമിനെ പരാജയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ശ്രദ്ധേയമായൊരു ഓഫര്‍ നല്‍കിയിരിക്കുകയാണ് നാപ്പോളി ആരാധകര്‍ക്ക് കോമോ ടീം.

ഫെബ്രുവരിയില്‍ നാപ്പോളി എവേ പോരാട്ടത്തിനായി കോമോയുടെ ഹോം മൈതാനമായ ഗ്യൂസെപ്പെ സിനിഗാഗ്ലിയയില്‍ വരുമ്പോള്‍ സൗജന്യമായി ബിയര്‍ നല്‍കുമെന്നാണ് നാപ്പോളി ആരാധകര്‍ക്ക് കോമോ ടീം വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം നേപ്പിള്‍സില്‍ നിരവധി കോമോ ആരാധകര്‍ ടീമിന്റെ എവേ പോരാട്ടം കാണാന്‍ എത്തിയിരുന്നു.

മറഡോണ സ്റ്റേഡിയത്തില്‍ മികച്ച സ്വീകരണമാണ് നാപ്പോളി ആരാധകര്‍ കോമോ ആരാധകര്‍ക്ക് നല്‍കിയത്. ഇതില്‍ നന്ദി പറഞ്ഞാണ് ശ്രദ്ധേയ ഓഫര്‍.

21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോമോ സീരി എ കളിക്കാന്‍ ഇത്തവണ യോഗ്യത നേടിയത്. അത്ര മോശമല്ല അവരുടെ പ്രകടനം. 7 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ടീം 2 വീതം ജയവും സമനിലയും 3 തോല്‍വിയുമായി പട്ടികയില്‍ 14ാം സ്ഥാനത്ത് നില്‍ക്കുന്നു.

മുന്‍ സ്പാനിഷ് സൂപ്പര്‍ താരം സെസ്‌ക് ഫാബ്രിഗസാണ് കോമോ ടീമിന്റെ മുഖ്യ പരിശീലകന്‍. നാപ്പോളിയുടെ നിലവിലെ പരിശീലകന്‍ അന്‍റോണിയോ കോണ്ടെയ്ക്ക് കീഴില്‍ ചെല്‍സി ടീമില്‍ കളിച്ച താരം കൂടിയാണ് ഫാബ്രിഗസ്. ഇരുവരുടേയും തന്ത്രങ്ങള്‍ മാറ്റുരയ്ക്കപ്പെട്ടതും മത്സരത്തെ ശ്രദ്ധേയമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT