ശുഭ്മാന്‍ ഗില്‍/ഫോട്ടോ: എഎഫ്പി 
Sports

'കന്നി സെഞ്ചുറിക്ക് അഭിനന്ദനങ്ങള്‍'; ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ഏകദിനത്തില്‍ കന്നി ഏകദിന സെഞ്ചുറി ശുഭ്മാന്‍ ഗില്ലിന്റെ മുന്‍പില്‍ നില്‍ക്കെയാണ് മഴ വില്ലനായത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ഏകദിനത്തില്‍ കന്നി ഏകദിന സെഞ്ചുറി ശുഭ്മാന്‍ ഗില്ലിന്റെ മുന്‍പില്‍ നില്‍ക്കെയാണ് മഴ വില്ലനായത്. എന്നാല്‍ സെഞ്ചുറി നേടിയ ഗില്ലിനെ അഭിനന്ദിച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സമൂഹമാധ്യമങ്ങളിലെത്തിയത്. 

ശുഭ്മാന്‍ ഗില്‍ തന്റെ ആദ്യ രാജ്യാന്തര സെഞ്ചുറിയിലേക്ക് എത്തിയിരിക്കുന്നു. ആ സെഞ്ചുറിയെത്തിയ സമയം പെര്‍ഫെക്ട് എന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ട്വിറ്ററില്‍ കുറിച്ചത്. അബദ്ധം മനസിലായ ഉടനെ ആര്‍സിബി ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍ അപ്പോഴേക്കും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ആരാധകരുടെ കൈകളിലെത്തി. 

ഗില്ലിന്റെ സ്‌കോര്‍ 98ല്‍ നില്‍ക്കെയാണ് മഴ എത്തിയത്. ഇതോടെ മത്സരം 35 ഓവറായി ചുരുക്കി. തന്റെ ആദ്യ സെഞ്ചുറിയിലേക്ക് എത്താന്‍ കഴിയാതിരുന്നതില്‍ നിരാശയുണ്ടെന്നാണ് ശുഭ്മാന്‍ ഗില്ലും പ്രതികരിച്ചത്. ഒരു ഓവര്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ സെഞ്ചുറി തികക്കാമായിരുന്നു എന്നാണ് മത്സര ശേഷം വന്ന ഗില്ലിന്റെ വാക്കുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT