മെസി പരിശീലനത്തില്‍ എപി
Sports

മെസി കളിക്കും; അര്‍ജന്റീന- കാനഡ സെമി നാളെ പുലര്‍ച്ചെ

കോപ്പ അമേരിക്ക സെമി പോരാട്ടം പുലര്‍ച്ചെ 5.30 മുതല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫൈനല്‍ ലക്ഷ്യമിട്ട് ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന നാളെ സെമി കളിക്കാനിറങ്ങും. ആദ്യമായി കോപ്പ കളിക്കാനെത്തി ചരിത്രമെഴുതി സെമിയിലെത്തിയ കാനഡയാണ് എതിരാളികള്‍.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് പോരാട്ടം. ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് പോരാട്ടം.

നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി നാളെ കളിക്കാനിറങ്ങുമെന്നു പരിശീലകന്‍ ലയണല്‍ സ്‌കലോനി വ്യക്തമാക്കി. ഗ്രൂപ്പ് പോരില്‍ നേരത്തെ കാനഡയുമായി അര്‍ജന്റീന ഏറ്റുമുട്ടിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍ മാത്രം നടന്ന പോരില്‍ 2-0ത്തിനാണ് അര്‍ജന്റീന വിജയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്തവണ ഗ്രൂപ്പ് പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ വരും മുന്‍പ് 2010ലാണ് അര്‍ജന്റീന കാനഡയുമായി നടാടെ ഏറ്റുമുട്ടിയത്. അന്നു 5-0 എന്ന സ്‌കോറിനാണ് അര്‍ജന്റീന വിജയിച്ചത്. ചുരുക്കത്തില്‍ ഇരു ടീമുകളും രണ്ട് തവണയാണ് ഏറ്റുമുട്ടിയത്. രണ്ടിലും അര്‍ജന്റീന ജയിച്ചു.

രണ്ടാം സെമിയില്‍ കൊളംബിയ- ഉറുഗ്വെ പോരാട്ടം കാണാം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് രണ്ടാം സെമി പോരാട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി