പെനാല്‍റ്റി നഷ്ടപ്പെട്ട നിരാശയില്‍ മെസി എപി
Sports

മെസിയുടെ പാഴായ 'പനേങ്ക പെനാല്‍റ്റി!' (വീഡിയോ)

ഇക്വഡോറിനെ വീഴ്ത്തി അര്‍ജന്‍റീന കോപ്പ അമേരിക്ക സെമിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ലയണല്‍ മെസിയുടെ പ്രതിഭ സംബന്ധിച്ചു വിശേഷങ്ങള്‍ ഒട്ടും ആവശ്യമില്ലാത്താണ്. കരിയറിന്റെ സായാഹ്നത്തിലൂടെ പോകുന്ന താരത്തിനു കോപ്പ അമേരിക്ക കിരീടത്തിലേക്ക് രണ്ട് ജയങ്ങളെ ഇനി വേണ്ടു. ക്വര്‍ട്ടറില്‍ ഇക്വഡോറിനെ വീഴ്ത്തി അര്‍ജന്റീന സെമിയിലേക്ക് കടന്നു.

മത്സരത്തില്‍ പക്ഷേ പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്തിയ മെസിയേയാണ് ആരാധകര്‍ കണ്ടത്. നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയിലായിരുന്നു. ഇതോടെയാണ് വിജയികളെ നിര്‍ണയിക്കാന്‍ പെനാല്‍റ്റി വേണ്ടി വന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അര്‍ജന്റീനയ്ക്കാണ് ആദ്യ പെനാല്‍റ്റി കിട്ടിയത്. കിക്കെടുത്ത മെസിക്ക് പിഴച്ചു. താരം പനേങ്ക ശൈലിയില്‍ പന്ത് വലയിലിടാന്‍ നോക്കിയപ്പോള്‍ ബാറിനു മുകളില്‍ തട്ടി പന്ത് പുറത്തേക്ക് പോയി.

പിന്നീടെത്തിയവര്‍ക്കു പക്ഷേ പിഴച്ചില്ല. ഒപ്പം പതിവു പോലെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ രക്ഷക വേഷവും അര്‍ജന്റീനയെ തുണച്ചു. ഇക്വഡോര്‍ താരങ്ങളുടെ രണ്ട് കിക്കുകളാണ് എമി തട്ടിയകറ്റിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു