വിരാട് കോഹ് ലി ഫയൽ
Sports

'റിസ്കുണ്ട്, പക്ഷേ...'; കവര്‍ ഡ്രൈവ് വിട്ടൊരു കളിയില്ലെന്ന് കോഹ്‌ലി

തുടര്‍ച്ചയായ ഇന്നിങ്‌സുകളില്‍ ഫോം നഷ്ടപ്പെട്ട താരം മത്സരശേഷം തന്റെ ബാറ്റിങ്ങിനെ കുറിച്ചും സംസാരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ വിരാട് കോഹ് ലിയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ അനായാസം വിജയിച്ച് കയറിയത്. തുടര്‍ച്ചയായ ഇന്നിങ്‌സുകളില്‍ ഫോം നഷ്ടപ്പെട്ട താരം മത്സരശേഷം തന്റെ ബാറ്റിങ്ങിനെ കുറിച്ചും സംസാരിച്ചു.

'കവര്‍ ഡ്രൈവ് എന്റെ ബലഹീനതയാണ്, പക്ഷേ ആ ഷോട്ടില്‍ ഞാന്‍ ധാരാളം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. അത് റിസ്ക് ആണ്, എന്നാല്‍ ആ പ്രലോഭനത്തെ അതിജീവിക്കാന്‍ എനിക്കാവില്ല. ഇന്ന് പക്ഷെ ആ പ്രതിസന്ധി മറികടന്ന് ഞാന്‍ നന്നായി കളിച്ചു. എന്തായാലും ഇത് എനിക്ക് ഒരു നല്ല ഇന്നിങ്‌സായിരുന്നു, ഇത് ഒരു മികച്ച ടീം വിജയമായിരുന്നു,'' ബിസിസിഐ പോസ്റ്റ് ചെയ്ത വിഡിയോയില്‍ കോഹ് ലി പറഞ്ഞു. കോഹ്‌ലി തന്റെ സ്‌പെഷ്യല്‍ ഷോട്ടായ കവര്‍ ഡ്രൈവിന് ശ്രമിക്കുന്നതിനിടെ പതിവായി പുറത്തായിരുന്നു. ഇത് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ പരാമര്‍ശിച്ചാണ് കോഹ്‌ലിയുടെ വിശദീകരണം.

'മത്സരത്തില്‍ ആദ്യം നേടിയ ബൗണ്ടറികള്‍ കവര്‍ ഡ്രൈവുകളാണ്. പിന്നീട് ഇത്തരം ഷോട്ടുകള്‍ ഒഴിവാക്കി റിസ്‌ക് എടുത്ത് കളിച്ചു. ബാറ്റ് ചെയ്തത് ഏറെ കരുതലോടെയാണ്. അതിനാല്‍, അതൊരു നല്ല ഇന്നിങ്‌സായിരുന്നു, അത് ഒരു മികച്ച ടീം ജയവുമായിരുന്നു, പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ ജയിക്കാനുള്ള സാധ്യത കൂടുതലാണ്, കാരണം രണ്ട് രാജ്യങ്ങളില്‍ നിന്നും തുല്യ എണ്ണം ആരാധകരുണ്ട്, അതെ, ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ക്കും വ്യക്തിപരമായി എനിക്കും ഇത് ഒരു മികച്ച ദിവസമായിരുന്നു. മൂന്നാം സ്ഥാനത്ത് വര്‍ഷങ്ങളായി മാറ്റമില്ലാതെ കളിക്കുന്നു, അപകടസാധ്യത കുറയ്ക്കുക, ഇന്നിങ്‌സ് സ്ഥിരത കൈവരിക്കുക, സാധ്യമാകുമ്പോഴെല്ലാം ചേസ് പൂര്‍ത്തിയാക്കുക. ഇതാണ് ലക്ഷ്യമെന്നും' കോഹ്ലി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്