Sports

ഹോട്ടല്‍ സ്റ്റാഫിന് കോവിഡ്; ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക ആദ്യ ഏകദിനം ഉപേക്ഷിച്ചു

രണ്ട് ടീമുകളും തങ്ങുന്ന ഹോട്ടലിലെ രണ്ട് സ്റ്റാഫിന് കോവിഡ് പോസിറ്റീവായതോടെയാണ് കളി ഉപേക്ഷിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: ഇംഗ്ലണ്ടിന് എതിരായ സൗത്ത് ആഫ്രിക്കയുടെ ആദ്യ ഏകദിനം ഉപേക്ഷിച്ചു. രണ്ട് ടീമുകളും തങ്ങുന്ന ഹോട്ടലിലെ രണ്ട് സ്റ്റാഫിന് കോവിഡ് പോസിറ്റീവായതോടെയാണ് കളി ഉപേക്ഷിച്ചത്. 

ഡിസംബര്‍ നാലിനാണ് ആദ്യ ഏകദിനം കളിക്കേണ്ടിയിരുന്നത്. രണ്ട് സൗത്ത് ആഫ്രിക്കന്‍ കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതോടെ ഡിസംബര്‍ 4ലെ കളി മാറ്റിവെച്ചു. ഡിസംബര്‍ ആറിന് ആദ്യ ഏകദിനം നടത്താന്‍ നിശ്ചയിച്ചു. എന്നാല്‍ ഹോട്ടല്‍ സ്റ്റാഫിലെ രണ്ട് പേര്‍ക്ക് കോവിഡ് പോസിറ്റീവായതോടെ മുഴുവന്‍ ടീം അംഗങ്ങളേയും വീണ്ടും കോവിഡ് പരിശോധനക്ക് വിധേയമാക്കി. 

ശനിയാഴ്ച വൈകുന്നേരമാണ് ഇംഗ്ലണ്ട് താരങ്ങള്‍ വീണ്ടും കോവിഡ് പരിശോധനക്ക് വിധേയമായത്. നിലവിലെ സാഹചര്യത്തില്‍ ഏകദിന പരമ്പര ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മൂന്ന് ഏകദിനങ്ങളുടെ ടി20 പരമ്പര സൗത്ത് ആഫ്രിക്കയില്‍ ഇംഗ്ലണ്ട് കളിച്ചിരുന്നു. 3-0ന് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അട്ടപ്പാടി ഇരട്ടക്കൊലപാതകം: നിർണ്ണായക തുമ്പായത് ബിരിയാണി അരിയുടെ ചാക്ക്; അപ്രത്യക്ഷനായ ഭർത്താവിലേക്ക് സംശയമുന; കേരളം വിട്ടതായി സൂചന

'ധനുഷിനെ സൈഡ് ആക്കുമല്ലോ ഇക്കാ?'; തമിഴകത്തെ ഇളക്കി മറിക്കാന്‍ സിയ എന്‍ട്രി; പിറന്നാള്‍ സമ്മാനമായി 'ഓം' ടീസര്‍

സസ്യശാസ്ത്രത്തിലെ അത്ഭുതം; കാടിനെ സർവകലാശാലയാക്കിയ പിച്ചൻ സലീം

ടയര്‍ പഞ്ചറായി; റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചു, സൗദിയില്‍ മലയാളിക്ക് ദാരുണാന്ത്യം

പൂര്‍ണമായി എഥനോളില്‍ ഓടും, എന്‍ജിനില്‍ മാറ്റം; വരുന്നു കിയയുടെ ഫ്‌ലെക്‌സ് ഫ്യുവല്‍ എസ് യുവി