സഞ്ജു സാംസണ്‍, എംഎസ് ധോനി/ഫയല്‍ ചിത്രം 
Sports

ബബിളിലെ കോവിഡ്; നാളത്തെ ചെന്നൈ സൂപ്പർ കിങ്സ്-രാജസ്ഥാൻ റോയൽസ് മത്സരം മാറ്റിയേക്കും

ടീം ക്യാംപിൽ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്താൽ ടീമിനുള്ളിലെ എല്ലാവരും ക്വാറന്റൈനിൽ പോവണം എന്നാണ് ചട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ബുധനാഴ്ച നടക്കേണ്ട രാജസ്ഥാൻ റോയൽസ്-ചെന്നൈ സൂപ്പർ കിങ്സ് മത്സരം മാറ്റിവെച്ചേക്കും. ചെന്നൈ ബൗളിങ് കോച്ച് ലക്ഷ്മീപതി ബാലാജിക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് ഇത്. ടീം ക്യാംപിൽ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്താൽ ടീമിനുള്ളിലെ എല്ലാവരും ക്വാറന്റൈനിൽ പോവണം എന്നാണ് ചട്ടം. 

രാജസ്ഥാന് എതിരായ അടുത്ത മത്സരം തങ്ങൾക്ക് കളിക്കാനാവില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ബബിളിനുള്ളിൽ കോവിഡ് പോസിറ്റീവായ ആളുമായി സമ്പർകം വന്നവർ ആറ് ദിവസം ക്വാറന്റൈനിലിരിക്കണം എന്നാണ് വ്യവസ്ഥ. ഈ സമയം നടത്തുന്ന മൂന്ന് പിസിആർ ടെസ്റ്റുകളിൽ നെ​ഗറ്റീവ് ഫലം വരികയും വേണം. 

ബാലാജിയുമായി കളിക്കാർക്ക് സമ്പർകമുണ്ട്. ഇവർ ക്വാറന്റൈനിൽ പോവണം. ഓരോ ​ദിവസവും ഇവരെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ബാലാജിയുടെ ആർടിപിസിആർ ഫലം ബിസിസിഐയെ അറിയിച്ചതായി ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു. 

സന്ദീപ് വാര്യർ, വരുൺ ചക്രവർത്തി എന്നിവർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കൊൽക്കത്ത-ബാം​ഗ്ലൂർ മത്സരം മാറ്റി വെച്ചിരുന്നു. വീണ്ടും മത്സരങ്ങൾ മാറ്റി വയ്ക്കേണ്ടതായി വന്നാൽ വലിയ ഷെഡ്യൂൾ തലവേദനയാവും ബിസിസിഐ കാത്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

അഭിഷേകിന്റെ കന്നി സെഞ്ച്വറി; രഞ്ജിയിൽ കേരളം പൊരുതുന്നു

ഒന്നാം ഇന്നിങ്സിൽ 515 റൺസ്; പിടിമുറുക്കി കേരളം

ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് അടൂരിലെ പാർട്ടി അംഗത്വമില്ലാത്ത ആഭ്യന്തര മന്ത്രി; എസ്എഫ്ഐ