കെന്റോ മൊമൊറ്റ/ ട്വിറ്റർ 
Sports

ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം കെന്റോ മൊമൊറ്റയ്ക്ക് കോവിഡ്; തായ്‌ലന്‍ഡ് ഓപണില്‍ നിന്ന് ജപ്പാന്‍ പിന്‍മാറി

ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം കെന്റോ മൊമൊറ്റയ്ക്ക് കോവിഡ്; തായ്‌ലന്‍ഡ് ഓപണില്‍ നിന്ന് ജപ്പാന്‍ പിന്‍മാറി

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം ജപ്പാന്റെ കെന്റോ മൊമൊറ്റയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം നടക്കാനിരിക്കുന്ന തായ്‌ലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ നിന്ന് ജപ്പാന്‍ ടീം ഒന്നടങ്കം പിന്‍മാറി. ജപ്പാന്‍ ബാഡ്മിന്റണ്‍ അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കാറപകടത്തില്‍പ്പെട്ട് ഒരു വര്‍ഷത്തോളമായി കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മൊമൊറ്റ തായ്‌ലന്‍ഡില്‍ തിരിച്ചു വരാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ കോവിഡ് ആ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു. 

ജപ്പാന്‍ ടീമിനൊപ്പം തായ്‌ലന്‍ഡിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് താരത്തിന് ഫലം പോസിറ്റീവായത്. നിലവില്‍ ടീമിലെ മൊമൊറ്റയ്ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടീമിലെ ബാക്കിയുള്ള 22 താരങ്ങളുടേയും ഫലം നെഗറ്റീവാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എങ്കിലും ടൂര്‍ണമെന്റിന് ടീമിനെ അയക്കേണ്ടതില്ല എന്നാണ് തീരുമാനമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

'മതം മാറിയാല്‍ പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്‍; 90 ദിവസത്തില്‍ വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'