ഇം​ഗ്ലണ്ട്, ന്യൂസിലൻഡ് ക്യാപ്റ്റന്മാർ, image credit/ ICC 
Sports

വിജയമധുരം ആവര്‍ത്തിക്കുമോ?, മുറിവുണക്കുമോ?; ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം, ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് പോരാട്ടം

ക്രിക്കറ്റ് ലോക കിരീടത്തില്‍ ആര് മുത്തമിടും എന്ന് അറിയുന്നതിനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ക്രിക്കറ്റ് ലോക കിരീടത്തില്‍ ആര് മുത്തമിടും എന്ന് അറിയുന്നതിനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. 45 ദിവസത്തിനും 48 മത്സരങ്ങള്‍ക്കുമപ്പുറം പുതിയ അവകാശി കിരീടത്തില്‍ മുത്തമിടും.  

ഗുജറാത്തിലെ മൊട്ടേറയിലുള്ള നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പകല്‍ രണ്ടിന് തുടങ്ങുന്ന  ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലന്‍ഡുമാണ് ഏറ്റമുട്ടുന്നത്. 2019 ലോകകപ്പ് ഫൈനലിന്റെ വിജയമധുരം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ ഇംഗ്ലണ്ടും മുറിവുണക്കാന്‍ കിവികളും ഇറങ്ങുന്നു. 

പരിക്ക് ഭേദമായി  സന്നാഹ മത്സരത്തിന് ഇറങ്ങിയ കിവി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പക്ഷേ ആദ്യമത്സരത്തില്‍ കളിക്കില്ല. പേസ് നിരയുടെ കുന്തമുനയായ ടിം സൗത്തിയും ആദ്യ മത്സരത്തിനില്ലെന്ന് പകരം ക്യാപ്റ്റനായ  ടോം ലാതം വ്യക്തമാക്കി.

ജോസ് ബട്ലറുടെ കീഴിലിറങ്ങുന്ന ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സന്തുലിതമായ ടീമാണ്. ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ഏകദിന പരമ്പരയിലും ന്യൂസിലന്‍ഡിനെ കീഴടക്കിയാണ് വരവ്.  അവസാനം നേരിട്ടേറ്റുമുട്ടിയ അഞ്ചില്‍ നാലിലും ഇംഗ്ലീഷ് പടയ്ക്കായിരുന്നു ജയം.  വിരമിക്കല്‍ പിന്‍വലിച്ച് തിരികെയെത്തിയ ബെന്‍ സ്റ്റോക്സ് തന്നെയാണ് ഇത്തവണയും ഇംഗ്ലണ്ടിന്റെ കുന്തമുന.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT