ചിത്രം: ട്വിറ്റർ 
Sports

ആർ അശ്വിൻ ഏകദിന ലോകകപ്പ് ടീമിൽ, അക്ഷർ പട്ടേലിനെ ഒഴിവാക്കി

പരുക്കേറ്റ അക്ഷർ പട്ടേലിനു പകരമാണ് അശ്വിനെ ടീമിലുൾപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്പിന്നർ ആർ അശ്വിനെ ഉൾപ്പെടുത്തി. പരുക്കേറ്റ അക്ഷർ പട്ടേലിനു പകരമാണ് അശ്വിനെ ടീമിലുൾപ്പെടുത്തിയത്. ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാനദിനമായിരുന്നു ഇന്ന്. 

ഏഷ്യാ കപ്പ് ടൂർണമെന്റിനിടെയാണ് അക്ഷർ പട്ടേലിനു പരുക്കേറ്റത്. ഓസ്ട്രേലിയൻ പരമ്പരയിലെ അവസാന ഏകദിനത്തിനുള്ള ടീമിൽ അക്ഷറിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരുക്ക് ഭേദമാകാത്തതിനാൽ കളിക്കാനായില്ല. പരിക്ക് ഭേദമാകാൻ മൂന്ന് ആഴ്ച കൂടി വേണ്ടി വരും. തുടർന്നാണ് അക്ഷയ് പട്ടേലിന് പകരം അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഓസ്ട്രേലിയൻ പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങൾ കളിച്ച അശ്വിൻ, നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഏഷ്യാകപ്പിലും ഓസ്ട്രേയിൻ പരമ്പരയിലും വാഷിങ്ടൻ സുന്ദറിനു തിളങ്ങാനാകാതെ പോയതാണ് അശ്വിനെ തുണച്ചത്. 37കാരനായ അശ്വിന്‍ 18 മാസങ്ങള്‍ക്ക് ശേഷം കളിക്കുന്ന ഏകദിനമായിരുന്നു അത്. 

ഓഗസ്റ്റ് അവസാനമാണ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുന്നത്. 2011 ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്നു വിരാട് കൊഹ് ലി മാത്രമാണ് ടീമില്‍ ഉള്‍പ്പെട്ടിരുന്നത്. അശ്വിനു കൂടി എത്തിയതോടെ രണ്ടുപേരായി. 

ഇന്ത്യയുടെ ലോകകപ്പ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും