ജോഷ് ബേക്കര്‍ image credit: Worcestershire CCC
Sports

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

ഇംഗ്ലീഷ് കൗണ്ടി ക്ലബായ വോര്‍സെസ്റ്റര്‍ഷയറിന്റെ താരം അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ക്ലബായ വോര്‍സെസ്റ്റര്‍ഷയറിന്റെ താരം അന്തരിച്ചു. 20 വയസ് മാത്രം പ്രായമുള്ള സ്പിന്‍ ബൗളര്‍ ജോഷ് ബേക്കറാണ് മരിച്ചത്. വോര്‍സെസ്റ്റര്‍ഷയര്‍ ക്രിക്കറ്റ് ക്ലബ് ആണ് വിയോഗ വാര്‍ത്ത ലോകത്തെ അറിയിച്ചത്. എന്നാല്‍ മരണകാരണം ക്ലബ് വെളിപ്പെടുത്തിയിട്ടില്ല.

ഇടംകൈയ്യന്‍ സ്പിന്നറായ ബേക്കര്‍ 2021ലാണ് ക്ലബ്ബിനായി തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റം നടത്തിയത്. ഈ സീസണില്‍ രണ്ട് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ അദ്ദേഹം ടീമില്‍ ഇടംനേടി. ഏപ്രിലില്‍ കിഡര്‍മിന്‍സ്റ്ററില്‍ ഡര്‍ഹാമിനെതിരെയാണ് അവസാനമായി കളിച്ചത്. എല്ലാ ഫോര്‍മാറ്റുകളിലുമായി 47 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 70 വിക്കറ്റുകളും നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജോഷിന്റെ വിയോഗവാര്‍ത്തയില്‍ വോര്‍സെസ്റ്റര്‍ഷെയറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആഷ്‌ലി ജൈല്‍സ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. 'ജോഷിന്റെ വിയോഗവാര്‍ത്ത ഞങ്ങളെയെല്ലാം തകര്‍ത്തുകളഞ്ഞു. ജോഷ് ഒരു സഹതാരം എന്നതിലുപരിയായിരുന്നു. അദ്ദേഹം ഞങ്ങളുടെ ക്രിക്കറ്റ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു.ഞങ്ങള്‍ എല്ലാവരും അവനെ ഭയങ്കരമായി മിസ്സ് ചെയ്യും. ഞങ്ങളുടെ എല്ലാ സ്‌നേഹവും പ്രാര്‍ത്ഥനകളും ജോഷിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി പോകുന്നു.'- ജൈല്‍സിന്റെ വാക്കുകള്‍.

2023ല്‍ വോര്‍സെസ്റ്റര്‍ഷയര്‍ ക്രിക്കറ്റ് ക്ലബ്ബുമായി ബേക്കര്‍ മൂന്ന് വര്‍ഷത്തെ കരാറാണ് ഒപ്പിട്ടത്. ആ സീസണില്‍, അദ്ദേഹം അഞ്ച് ചാമ്പ്യന്‍ഷിപ്പ് ഗെയിമുകളില്‍ കളിച്ചു. ചാമ്പ്യന്‍ഷിപ്പ് ഡിവിഷന്‍ രണ്ടില്‍ നിന്ന് വോര്‍സെസ്റ്റര്‍ഷയറിന്റെ പ്രമോഷനില്‍ കാര്യമായ സംഭാവന നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT