അമേരിക്കന്‍ യു ട്യൂബര്‍ സ്പീഡ് ട്വിറ്റര്‍
Sports

കോഹ്‌ലി ഔട്ടായപ്പോള്‍ സങ്കടം, ഇന്ത്യ ജയിച്ചപ്പോള്‍ ആഹ്ലാദം! വൈറലായി അമേരിക്കന്‍ യുട്യൂബര്‍

കോഹ്‌ലിയുടെ കടുത്ത ആരാധകന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഇന്ത്യ- പാകിസ്ഥാന്‍ ടി20 ലോകകപ്പ് പോരാട്ടം സ്‌റ്റേഡിയത്തില്‍ ഇരുന്നു നേരില്‍ കണ്ട പ്രമുഖ യു ട്യൂബര്‍ ഐഷോസ്പീഡിന്റെ നിരാശയും ആവേശവും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. വിരാട് കോഹ്‌ലിയുടെ കടുത്ത ആരാധകനാണ് സ്പീഡ്. സൂപ്പര്‍ ബാറ്ററുടെ പേരെഴുതിയ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞാണ് സ്പീഡ് കളി കണ്ടത്.

എന്നാല്‍ തന്റെ ഇഷ്ട താരമായ കോഹ്‌ലി ക്ഷണത്തില്‍ മടങ്ങിയത് സ്പീഡിനെ നിരാശനാക്കി. ഇതിന്റെ വീഡിയോ വൈറലാണ്. കോഹ്‌ലി 4 റണ്‍സുമായി മടങ്ങി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മത്സരത്തില്‍ ഇന്ത്യ ജയിച്ചതോടെ സ്പീഡിന്റെ നിരാശ ആഹ്ലാദത്തിനു വഴിമാറി. ഇതും വൈറലായി മാറി.

അമേരിക്കയിലെ അറിയപ്പെടുന്ന യു ട്യൂബറും റാപ്പറും ഓണ്‍ ലൈന്‍ ഗെയ്മറുമാണ് സ്പീഡ്. ക്രിക്കറ്റിലെ ആവേശപ്പോരാട്ടം നേരില്‍ കാണാന്‍ ന്യൂയോര്‍ക്ക് സ്റ്റഡിയത്തില്‍ 34,000ത്തിനു മുകളില്‍ ആരാധകര്‍ എത്തിയിരുന്നു. മത്സരത്തില്‍ ഇന്ത്യ ആറ് റണ്‍സിനാണ് ജയിച്ചു കയറിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി