ക്രിസ്റ്റിയാനോ റൊണാള്‍ഡോ/ഫയല്‍ ചിത്രം 
Sports

യുവന്റ്സിനായി 100 ​ഗോളുകൾ, അതും അതിവേ​ഗത്തിൽ; ക്രിസ്റ്റ്യാനോ എഴുതിച്ചേർത്ത റെക്കോർഡുകൾ

ഇറ്റലിയിലും തന്റെ നേട്ടങ്ങളുടെ പട്ടിക നിറച്ച് യുവന്റ്സ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ

Author : സമകാലിക മലയാളം ഡെസ്ക്

ടൂറിൻ: ഇറ്റലിയിലും തന്റെ നേട്ടങ്ങളുടെ പട്ടിക നിറച്ച് യുവന്റ്സ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ. യുവന്റ്സിനായുള്ള തന്റെ ​ഗോൾ വേട്ട ക്രിസ്റ്റ്യാനോ 100 കടത്തി. അതിവേ​ഗത്തിൽ യുവന്റ്സിനായി 100 ​ഗോൾ തികയ്ക്കുന്ന താരം എന്ന നേട്ടവും ഇവിടെ ക്രിസ്റ്റ്യാനോ തന്റെ പേരിലാക്കി. 

സിരി എയിലെ സസ്സുവോളോയ്ക്കെതിരായ കളിയിൽ 45ാം മിനിറ്റിൽ ​ഗോൾ വല കുലുക്കിയാണ് ക്രിസ്റ്റ്യാനോ 100 തികച്ചത്. 131 കളിയിൽ നിന്നാണ് ക്രിസ്റ്റ്യാനോയുടെ 100 ​ഗോൾ നേട്ടം. മൂന്ന് സീസൺ മാത്രം കളിച്ച് 100 ​ഗോൾ കണ്ടെത്തുന്ന ആദ്യ യുവന്റ്‌സ് താരവുമായി ക്രിസ്റ്റ്യാനോ ഇവിടെ. ഒമർ സ്വോരി, റോബർട്ടോ ബാ​ഗിയോ എന്നിവർക്ക് 5 സീസണുകളാണ് യുവന്റ്സിന് വേണ്ടി 100 ​ഗോളിലേക്ക് എത്താൻ വേണ്ടി വന്നത്. 

2018-19 സീസണിലാണ് ക്രിസ്റ്റ്യാനോ യുവന്റ്സിലേക്ക് എത്തിയത്. യുവന്റ്സിനൊപ്പമുള്ള ആദ്യ സീസണിൽ ക്രിസ്റ്റ്യാനോ നേടിയത് 28 ​ഗോളുകൾ. തൊട്ടടുത്ത സീസണിൽ ​ഗോൾ നേട്ടം 37ലേക്ക് എത്തി. ഈ സീസണിൽ ഇതുവരെ 35 തവണ ക്രിസ്റ്റ്യാനോ ​ഗോൾ വല കുലുക്കി കഴിഞ്ഞു.

ദേശിയ ടീമിനായും മൂന്ന് വ്യത്യസ്ത ക്ലബുകൾക്കായും 100 ​ഗോൾ നേടുന്ന ഒരേയൊരു താരമാണ് ക്രിസ്റ്റ്യാനോ. റയലിനും മാഞ്ചസ്റ്റർ യുനൈറ്റഡിനും വേണ്ടി ക്രിസ്റ്റ്യാനോ 100ന് മുകളിൽ ​ഗോൾ കണ്ടെത്തിയാണ് യുവന്റ്സിലേക്ക് എത്തിയത്. എന്നാൽ ചാമ്പ്യൻസ് ലീ​ഗിലെ തോൽവിയും യൂറോപ്പ ലീ​ഗിലെ തിരിച്ചടിയും ക്രിസ്റ്റ്യാനോയുടെ ടൂറിനിലെ തുടരലിന് ആശങ്കയാവുന്നുണ്ട്. ചാമ്പ്യൻസ് ലീ​ഗിലേക്ക് യോ​ഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിൽ ക്രിസ്റ്റ്യാനോ യുവന്റ്സ് വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT