ഫോട്ടോ: ട്വിറ്റർ 
Sports

ആളു മാറി ഫോൺ വിളിച്ച് ക്രിസ്റ്റ്യാനോ; സെലിബ്രിറ്റിയാണ്, നിങ്ങളുടെ സുഹൃത്തുമാണെന്നു അവതാരക!

ഒരു സുഹൃത്തിനെയാണ് താൻ വിളിക്കാൻ ശ്രമിച്ചതെന്നും ആളു മാറിയതാണെന്നും താരം പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: ആളുമാറി ടിവി അവതാരകയെ ഫോണിൽ വിളിച്ച് പോർച്ചു​ഗൽ സൂപ്പർ സ്റ്റാറും അൽ നസർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. താരം താമസിക്കുന്ന ഹോട്ടലിൽ വച്ചാണ് ക്രിസ്റ്റ്യാനോ ടിവി അവതാരകയെ ഫോണിൽ വിളിച്ചത്. അറബ് മാധ്യമ പ്രവർത്തകയായ ഹലീമ ബോളണ്ടിനെയാണ് ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ വിളിച്ചത്. 

ഹോട്ടൽ മുറിയിലെ ഫോണിൽ നിന്നു തെറ്റായ നമ്പരിലേക്കാണ് വിളിച്ചതെന്നു ക്രിസ്റ്റ്യാനോയ്ക്ക് മനസിലാകുന്നുണ്ട്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വന്നു. സംഭവം വൈറലായി മാറുകയും ചെയ്തു. 

ഫോൺ എടുത്ത ശേഷം താനൊരു ടെലിവിഷൻ അവതാരകയാണെന്നു ഹലീമ പറയുന്നുണ്ട്. വലിയ തെറ്റാണ് ക്രിസ്റ്റ്യാനോ ചെയ്തതെന്നു അവർ തമാശയായും താരത്തിനു മറുപടി നൽകുന്നു. 

ഒരു സുഹൃത്തിനെയാണ് താൻ വിളിക്കാൻ ശ്രമിച്ചതെന്നും ആളു മാറിയതാണെന്നും താരം പറയുന്നു. താൻ സുഹൃത്താണെന്നു ഹലീമ ക്രിസ്റ്റ്യാനോയ്ക്ക് മറുപടി നൽകുന്നു. മറ്റൊരു സുഹൃത്തിനൊപ്പം ക്രിസ്റ്റ്യാനോ താമസിക്കുന്ന ഹോട്ടലിൽ എത്തിയതാണെന്നും താനൊരു സെലിബ്രിറ്റിയാണെന്നും ഹലീമ പറഞ്ഞു. 

തനിക്കു പറ്റിയ അബദ്ധത്തിനു പോർച്ചു​ഗൽ നായകൻ ക്ഷമ ചോദിക്കുന്നുണ്ട്. എന്നാൽ ഇതാണ് ലോകത്തിലെ ഏറ്റവും വലിയ തെറ്റ് എന്നായിരുന്നു ഹലീമയുടെ മറുപടി. 

2007ൽ മിസ് അറബ് ജേർണലിസ്റ്റ് പുരസ്കാരം നേടിയ ടിവി അവതാരകയാണ് ഹലീമ. കുവൈറ്റ് സ്വദേശിയാണ് അവർ. ഇൻസ്റ്റയിൽ 3.6 മില്ല്യൺ ആരാധകർ അവരെ പിന്തുടരുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT