ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എപി
Sports

റൊണാള്‍ഡോ മുതല്‍ പുഷ്‌കാസ് വരെ...

ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങള്‍ ആരൊക്കെയാണ്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റാണാള്‍ഡോയാണ്. 800നും 900ത്തിനും ഇടയില്‍ ഗോളുകള്‍ നേടിയത് രണ്ട് താരങ്ങള്‍ മാത്രം.

Author : സമകാലിക മലയാളം ഡെസ്ക്

900 എന്ന മാന്ത്രിക സംഖ്യ തൊട്ട ഫുട്‌ബോള്‍ ചരിത്രത്തിലെ ഏക താരമായി ക്രിസ്റ്റിയാനോ മാറി. പോര്‍ച്ചുഗല്‍, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, യുവന്റസ്, സ്‌പോര്‍ടിങ്, അല്‍ നസര്‍ ടീമുകള്‍ക്കായി കളിച്ചാണ് താരം 900ത്തില്‍ എത്തിയത്.

ലയണല്‍ മെസി

ലയണല്‍ മെസി

അര്‍ജന്റീന, ബാഴ്‌സലോണ, പിഎസ്ജി, ഇന്റര്‍ മയാമി ടീമുകള്‍ക്കായി കളിച്ചിട്ടുള്ള മെസി ഇതുവരെ നേടിയത് 838 ഗോളുകള്‍.

ജോസഫ് ബീക്കന്‍

ജോസഫ് ബീക്കന്‍

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍മാരില്‍ ഒരാളാണ് ഓസ്ട്രിയന്‍ സ്‌ട്രൈക്കറായ ബീക്കന്‍. പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ബീക്കനാണ്. നേടിയത് 805 ഗോളുകള്‍. കരിയറില്‍ ഓസ്ട്രിയ, ചെക്കോസ്ലോവാക്യ, ബൊഹെമിയ രാജ്യങ്ങള്‍ക്കായി കളിച്ചു. ക്ലബ് ലെവലില്‍ പ്രധാനമായി സ്ലാവിയ പ്രാഗിനായാണ് കളിച്ചത്. അഡ്മിറ വിയന്ന, ഡൈനാമോ പ്രാഗ് അടക്കമുള്ള ടീമുകള്‍ക്കായും കളിച്ചു.

റൊമാരിയോ

റൊമാരിയോ

ഇതിഹാസ ബ്രസീല്‍ താരം റൊമാരിയോയാണ് പട്ടികയിലെ നാലാമന്‍. ക്ലബിനും രാജ്യത്തിനുമായി നേടിയത് 722 ഗോളുകള്‍. ഫഌമിനെന്‍സ്, വാസ്‌കോ ഡ ഗാമ, വലന്‍സിയ, ബാഴ്‌സലോണ, പിഎസ്‌വി ഐന്തോവന്‍ അടക്കം നിരവധി ക്ലബുകളിലും താരം കളിച്ചു.

പെലെ

പെലെ

വിഖ്യാത ബ്രസീലിയന്‍ ഇതിഹാസം. പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് പെലെയാണ്. അദ്ദേഹം നേടിയതായി കണക്കാക്കുന്നത് 757 ഗോളുകളാണ്. അതിനപ്പുറം ഗോളുകള്‍ പെലെ നേടിയിട്ടുണ്ടെന്ന വാദങ്ങള്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ രേഖപ്പെടുത്തിയ ഗോളുകളുടെ എണ്ണം 757 ആണ്. ബ്രസീല്‍, സാന്റോസ്, ന്യൂയോര്‍ക്ക് കോസ്‌മോസ് ടീമുകള്‍ക്കായാണ് പെലെ കളിച്ചത്.

ഫെറങ്ക് ഫുഷ്‌കാസ്

ഫെറങ്ക് ഫുഷ്‌കാസ്

ഹംഗറിയേന്‍ ഇതിഹാസമായ ഫെറങ്ക് പുഷ്‌കാസാണ് പട്ടികയില്‍ ആറാം സ്ഥാനത്ത്. 746 ഗോളുകളാണ് താരം ആകെ നേടിയത്. കരിയറില്‍ റയല്‍ മാഡ്രിഡ്, ബുഡാപെസ്റ്റ് ഹൊന്‍വെഡ് ടീമുകള്‍ക്കായി കളിച്ചു. രാജ്യാന്തര തലത്തില്‍ ഹംഗറി, സ്‌പെയിന്‍, കാസ്റ്റില്‍ ടീമുകള്‍ക്കായും കളത്തിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന