Cristiano Ronaldo source- x
Sports

നാല്‍പ്പതാം വയസിലും ബൈസിക്കിള്‍ ഗോള്‍! ആരാധകരെ ത്രസിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: 40ാം വയസിലും ബൈസിക്കിള്‍ ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോലീഗില്‍ അല്‍ ഖലീജിനെ ഒന്നിനെതിരെ നാല് ഗോളുകളുടെ തകര്‍പ്പന്‍ ജയമാണ് അല്‍ നസര്‍ നേടിയത്. മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ബൈസിക്കിള്‍ ഗോള്‍ ആരാധക മനംകവര്‍ന്നു.

എതിര്‍ ടീമിന്റെ പോസ്റ്റില്‍ നിന്നും വായുവില്‍ ഉയര്‍ന്നു ചാടിയ റൊണാള്‍ഡോ അത്ഭുതകരായി അല്‍ ഖലീജ് ഗോള്‍ കീപ്പര്‍ക്ക് ഒരു അവസരവും നല്‍കാതെ ലക്ഷ്യം കാണുകയായിരുന്നു റൊണാള്‍ഡോയുടെ 934ാം ഗോളായിരുന്നു ഇത്. 46 ഗോളുകള്‍ കൂടി നേടിയാല്‍ 1000 ഗോളുകളെന്ന പുത്തന്‍ നാഴികക്കല്ല് സ്വന്തമാക്കാന്‍ സാധിക്കും.

മത്സരത്തില്‍ റൊണാള്‍ഡോക്ക് പുറമെ ജാവോ ഫെലിക്‌സ്, സാദിയോ മാനേ, വെസ്ലി എന്നിവരാണ് അല്‍ നസറിനായി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. മുറാദ് അല്‍ ഹവ്‌സാവിയാണ് അല്‍ ഖലീജിനായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ഇഞ്ചുറി ടൈമില്‍ അല്‍ ഖലീജ് താരം ദിമിട്രിയോസ് കോര്‍ബെലിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു.

ലീഗില്‍ വിജയക്കുതിപ്പ് തുടരുകയാണ് അല്‍ നസര്‍. ലീഗില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് അല്‍ നസര്‍ കുതിക്കുന്നത്.

Cristiano Ronaldo scores from a bicycle kick for Al-Nassr in Saudi league

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT