ഫോട്ടോ: ട്വിറ്റർ 
Sports

ഫിറ്റ്‌നസിനെ ചൂണ്ടി ചോദ്യങ്ങള്‍, അമിത ഭാരമെന്ന് വിമര്‍ശനം; ചിരിച്ചു തള്ളി നെയ്മര്‍ 

പിഎസ്ജി താരം നെയ്മറിന്റെ ഫിറ്റ്‌നസിനെ ചൂണ്ടി ഫ്രഞ്ച് മാധ്യമങ്ങള്‍ ചോദ്യം ഉയര്‍ത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: പിഎസ്ജി താരം നെയ്മറിന്റെ ഫിറ്റ്‌നസിനെ ചൂണ്ടി ഫ്രഞ്ച് മാധ്യമങ്ങള്‍ ചോദ്യം ഉയര്‍ത്തിയിരുന്നു. ബ്രസീല്‍ സുപ്പര്‍ താരത്തിന് അമിത ഭാരമാണെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ അതെല്ലാം ചിരിച്ചു തള്ളിയാണ് ഇപ്പോള്‍ ക്രിസ്റ്റിയാനോയുടെ പ്രതികരണം വരുന്നത്. 

വ്യാഴാഴ്ച ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചിലിക്കെതിരെ നെയ്മര്‍ കളിച്ചിരുന്നു. കഴിഞ്ഞ ആഴ്ച റെയിംസിന് എതിരായ മത്സരത്തിന് പിന്നാലെയാണ് നെയ്മര്‍ക്ക് നേരെ അമിത വണ്ണം എന്ന നിലയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. 

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അമിത വണ്ണത്തെ കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് നെയ്മറുടെ മറുപടി. നമ്മള്‍ നമ്മായി കളിച്ചോ? ഇല്ല! നമ്മള്‍ ജയിച്ചോ? യെസ്! ആ ഷര്‍ട്ടിന്റെ സൈസ് ജി ആണ്, അടുത്ത കളിയില്‍ ഞാന്‍ എം സൈസ് ഓര്‍ഡര്‍ ചെയ്യും, ചിരിക്കുന്ന ഇമോജികള്‍ക്കൊപ്പം നെയ്മര്‍ കുറിച്ചു. 

ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനക്കെതിരെയാണ് ബ്രസീല്‍ ഇനി ഇറങ്ങുന്നത്. തിങ്കളാഴ്ചയാണ് ബ്രസീല്‍-അര്‍ജന്റീന മത്സരം. എട്ട് കളിയില്‍ എട്ടും ജയിച്ച് പോയിന്റ് ടേബിളില്‍ ഒന്നാമതാണ് ബ്രസീല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT