ീല്‍ഡര്‍ ഓഫ് ദി മാച്ച് ജഡേജയെ രാഹുല്‍ സ്വര്‍ണമെഡല്‍ അണിയിക്കുന്നു 
Sports

രാഹുലിനെ മറികടന്ന് രവിന്ദ്ര ജഡേജ 'ഫീല്‍ഡര്‍ ഓഫ് ദ മാച്ച്'; വീഡിയോ വൈറല്‍

മത്സരത്തില്‍ മികച്ച് ഫീല്‍ഡിങ് പുറത്തെടുത്ത കെഎല്‍ രാഹുലിനെയും കുല്‍ദീപ് യാദവിനെയും മറികടന്നാണ് രവീന്ദ്ര ജഡേജ നേട്ടം.

സമകാലിക മലയാളം ഡെസ്ക്

പൂനെ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ ജയം നേടി ചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ  ബംഗ്ലാദേശിനെതിരെ നേടിയത്. ലോകകപ്പിലെ ഓരോ മത്സരത്തിന് ശേഷവും ഇന്ത്യന്‍ ഡ്രെസിങ് റൂമില്‍ മികച്ച ഫീല്‍ഡര്‍ക്ക് സ്വര്‍ണ മെഡല്‍ നല്‍കി ആദരിക്കാറുണ്ട്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ മികച്ച ഫീല്‍ഡറായി തെരഞ്ഞെടുത്തത് രവീന്ദ്ര ജഡേജയെയാണ്. മത്സരത്തില്‍ മികച്ച് ഫീല്‍ഡിങ് പുറത്തെടുത്ത കെഎല്‍ രാഹുലിനെയും കുല്‍ദീപ് യാദവിനെയും മറികടന്നാണ് രവീന്ദ്ര ജഡേജ നേട്ടം.

മികച്ച ഫീല്‍ഡറെ ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് ഡി ദീലീപ് പ്രഖ്യാപിക്കുമ്പോള്‍ താരങ്ങള്‍ ഡ്രസിങ് റൂമില്‍ ആര്‍ത്തുല്ലസിക്കുന്നത് ബിസിസിഐ പങ്കുവച്ച വീഡിയോയില്‍ കാണാം. കഴിഞ്ഞ മത്സരത്തില്‍ മികച്ച ഫീല്‍ഡറായ രാഹുലാണ് ജഡേഡജക്ക് മെഡല്‍ കൈമാറിയത്. അതിന് പിന്നാലെ സഹതാരങ്ങള്‍ ജഡേജയെ വളഞ്ഞു.രാഹുല്‍ മെഡല്‍ തിരികെ ഫീല്‍ഡിങ് കോച്ചിന്റെ കഴുത്തില്‍ അണിയിക്കുകയും ചെയ്തു.

മെഡല്‍ ജേതാക്കളെ തെരഞ്ഞെടുക്കുമ്പോള്‍ സാധാരണനിലയില്‍ ഡ്രസിങ് റൂമിലെ സ്‌ക്രീനിലാണ് മികച്ച ഫീല്‍ഡറെ തെളിയുക. എന്നാല്‍ ഇന്നലെ പ്രഖ്യാപനം നടത്തുമ്പോള്‍ ഒരുപടികൂടി കടന്ന് ഗ്രൗണ്ടിലെ സ്‌ക്രീനിലാണ് മികച്ച ഫീല്‍ഡറുടെ ദൃശ്യം പ്രത്യക്ഷപ്പെട്ടത്, ഇതോടെ താരങ്ങള്‍ ആഘോഷം ഒന്നുകൂടി ഗംഭീരമായി.

മത്സരത്തില്‍ രാഹുലിന്റെയും ജഡേജയുടെയും ഡൈവുകള്‍ ഏറെ മികച്ചതായിരുന്നെന്ന് കോച്ച് ദിലീപ് പറഞ്ഞു. ടീം നന്നായി കളിച്ചു. വിജയം നിര്‍ണയിക്കുന്നത് റണ്‍സും വിക്കറ്റുകളും മാത്രമല്ല. അത് അതിശയകരമായ ക്യാച്ചുകളും മനോഹരമായി ഡൈവിങ്ങുമാണെന്ന് താന്‍ കരുതുന്നു. അതിന്റെ മികച്ച ഉദാഹരണമാണ് കളി മാറ്റിമറിച്ച ജഡേജയുടെയും രാഹുലിന്റെയും ക്യാച്ചുകളെന്ന് ദിലീപ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT