Mirabai Chanu, Lovlina Borgohain x
Sports

കോമൺവെൽത്ത് ​ഗെയിംസ്; മീരാഭായ് ചാനുവും ലവ്‍ലിനയും ഇന്ത്യൻ പതാകയേന്തും

ജൂലൈ 23 മുതൽ ഓ​ഗസ്റ്റ് 2 വരെയാണ് കോമൺവെൽത്ത് ​ഗെയിംസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂഡൽഹി: ​ഗ്ലാസ്​ഗോയിൽ ഈ മാസം 23 മുതൽ ആരംഭിക്കുന്ന കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണും ഏന്തും. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ആണ് രാജ്യത്തിന്റെ അഭിമാന വനിതാ താരങ്ങളായ ഇരുവരേയും ഈ ദൗത്യത്തിനായി നിയോ​ഗിച്ചത്. ഈ മാസം 23നാണ് ഉദ്ഘാടന ചടങ്ങ്. 124 അം​​ഗങ്ങളുള്ള താരങ്ങളുടെ സംഘത്തെ ഇരുവരും മുന്നിൽ നിന്നു നയിക്കും. ജൂലൈ 23 മുതൽ ഓ​ഗസ്റ്റ് 2 വരെയാണ് കോമൺവെൽത്ത് ​ഗെയിംസ്.

ഇത്തവണ വിപുലമായ ഉദ്ഘാടന പരിപാടികൾ ഇല്ല. ഓവോ ഹൈഡ്രോ സ്റ്റേഡിയത്തിലാണ് കോമൺവെൽത്ത് ​ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകൾ. ഇന്ത്യൻ കായിക രം​ഗത്തിനു ഇരു താരങ്ങളും നൽകിയ അവിസ്മരണീയ സംഭാവനകൾക്കുള്ള അം​ഗീകാരമാണ് ബഹുമതിയെന്നു ഐഒഎ അധ്യക്ഷ പിടി ഉഷ വ്യക്തമാക്കി.

ഉ​ദ്ഘാടന ചടങ്ങിലെ പതാക, ബാറ്റൺ ഏന്തുന്നവർ എന്നതിലുപരി ​ഗെയിംസിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ പ്രതീക്ഷകളോടെ നോക്കുന്ന താരങ്ങളാണ് ഇരുവരും. 2021ലെ ടോക്യോ ഒളിംപിക്സിൽ വനിതകളുടെ 49 കിലോ വിഭാ​ഗത്തിൽ വെള്ളി നേടിയ താരമാണ് മീരഭായ്. 2022ലെ കോമൺവെൽത്ത് ​ഗെയിംസിൽ സ്വർണവും ലോക ചാംപ്യൻഷിപ്പുകളിൽ ഒന്നിലേറെ മെഡലുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

ലവ്‍ലിനയും ടോക്യോ ഒളിംപിക്സിൽ വനിതാ ബോക്സിങിൽ വെങ്കലം നേടി ചരിത്രമെഴുതിയ താരമാണ്. 2023ലെ വനിതാ ലോക ചാംപ്യൻ കൂടിയാണ്. 2023ലെ ഏഷ്യൻ ​ഗെയിസ് വെള്ളി നേട്ടവും ലവ്‍ലിനയ്ക്കുണ്ട്.

​ഗെയിംസിൽ 124 ഇന്ത്യൻ താരങ്ങളാണ് മത്സരിക്കാൻ ഇറങ്ങുന്നത്. അത്‍ലറ്റിക്സ്, ബോക്സിങ്, വെയ്റ്റ്ലിഫ്റ്റിങ്, സൈക്ലിങ്, ജിംനാസ്റ്റിക്സ്, ലോൺ ബോൾസ്, നീന്തൽ ഉൾപ്പെടെ 10 ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്.

Weightlifting star Mirabai Chanu and boxing ace Lovlina Borgohain will lead the 124-member Indian contingent at the Commonwealth Games opening ceremony on July 23

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടൻ മമ്മൂട്ടി, ​ഗായിക വൈക്കം വിജയലക്ഷ്മി; ധനുഷിന് പ്രത്യേക പരാമർശം, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം കണ്ണൂര്‍ തോട്ടട സ്വദേശിക്ക്; പേര് വെളിപ്പെടുത്തരുതെന്ന് കുടുംബം

'മെസിയെ പൂട്ടാൻ പോയി ഊർജ്ജം കളയല്ലേ'...; ഇനിയെസ്റ്റ പറയുന്ന 'മറുതന്ത്രം'!

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഭയിൽ തമിഴകം; 'ക്യാപ്റ്റൻ മില്ലറി'നും 'മെയ്യഴകനും' എന്താണ് ഇത്ര പ്രത്യേകത ?

ഭിന്നശേഷിക്കാരിയായ 17 കാരിയെ പീഡിപ്പിച്ച കേസ്: അഞ്ചാംപ്രതിയും അറസ്റ്റില്‍