ഫയല്‍ ചിത്രം 
Sports

ഇപ്പോഴും ത്രില്ലടിപ്പിക്കുന്ന നിമിഷം? 'ശ്രീയുടെ ആ സിക്സ്' മറക്കാനാവില്ലെന്ന് ദക്ഷിണാഫ്രിക്കൻ താരം 

2006ൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായിരുന്നു ശ്രീശാന്തിൻെറ സിക്സർ പ്രകടനം

സമകാലിക മലയാളം ഡെസ്ക്


'നിങ്ങളെ ഇപ്പോഴും ത്രില്ലടിപ്പിക്കുന്ന നിമിഷം സമ്മാനിച്ച ബാറ്റ്സ്മാനെ ഓർത്തെടുക്കാമോ'? ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്ന്റെ മറുപടി ദക്ഷിണാഫ്രക്കൻ പേസർ ആന്ദ്രേ നെല്ലിനെതിരെ ഇന്ത്യയുടെ എസ് ശ്രീശാന്ത് നേടിയ സിക്സറാണ് എന്നായിരുന്നു. 

രാഹുൽ ദ്രാവിഡിൻെറ നേതൃത്വത്തിൽ 2006ൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായിരുന്നു ശ്രീശാന്തിൻെറ സിക്സർ പ്രകടനം. ദക്ഷിണാഫ്രിക്കൻ പേസർ ആന്ദ്രേ നെല്ലിന്റെ പ്രകോപനത്തിന് സിക്സർ പറത്തിയാണ് ശ്രീ മറുപടി നൽകിയത്. ഇന്ത്യക്കാർക്ക് ഹൃദയമില്ലെന്നായിരുന്നു നെല്ലിൻെ പരാമർശത്തിന് പിന്നാലെ തൊട്ടടുത്ത പന്ത് ശ്രീ സിക്സർ പായിച്ചു. സിക്സറിടിച്ച ശേഷം ഡാൻസ് ചെയ്ത് കൊണ്ടാണ് ശ്രീശാന്ത് ആഘോഷിച്ചത്.

തൻെറ ക്രിക്കറ്റ് കരിയറിൻെറ അവസാനഘട്ടത്തിലാണ് സ്റ്റെയ്ൻ. ഐപിഎല്ലിൽ ഇക്കുറി ആർസിബി താരമായിരുന്ന സ്റ്റെയ്ൻ ലീഗിൽ കളിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇഎസ്പിഎൻ ക്രിക് ഇൻഫോയുടെ ട്വിറ്ററിലെ ചോദ്യത്തിനാണ് സ്റ്റെയ്ൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിസന്ധിക്കിടെ ആശ്വാസം; ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്റെ അനുമതി

മലപ്പുറത്തുനിന്നും കാണാതായ വിദ്യാര്‍ഥി തിരുവനന്തപുരത്ത് മരിച്ച നിലയില്‍; കത്തിക്കരിഞ്ഞ് മൃതദേഹം

'റിയാസിനെ വിളിക്കണമെങ്കില്‍ നേരത്തേ പറയണമായിരുന്നു'; എന്‍എച്ച് ഉദ്ഘാടനത്തില്‍ സുരേഷ് ഗോപി

യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് നിബന്ധനകള്‍, നിലപാട് വ്യക്തമാക്കി ഇറാന്‍

പത്മകുമാർ പുറത്തേക്ക്?, സുധാകരൻ സ്വതന്ത്രനാകുമോ?, ഇറാനെതിരെ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT