ഡെയ്ല്‍ സ്റ്റെയ്ന്‍/ഫയല്‍ ചിത്രം 
Sports

ഐപിഎല്ലില്‍ നിന്ന് പിന്മാറി ഡെയ്ല്‍ സ്റ്റെയ്ന്‍, മറ്റ് ലീഗുകളില്‍ കളിക്കും 

'ഈ വര്‍ഷം ഐപിഎല്ലില്‍ ആര്‍സിബിക്ക് വേണ്ടി കളിക്കാന്‍ ഞാന്‍ ഉണ്ടാവില്ലെന്ന് എല്ലാവരേയും അറിയിക്കുകയാണ്'

Author : സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: 2021ല്‍ ഐപിഎല്‍ കളിക്കില്ലെന്ന് സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിക്കുകയല്ലെന്നും സ്റ്റെയ്ന്‍ പറഞ്ഞു. 

ഈ വര്‍ഷം ഐപിഎല്ലില്‍ ആര്‍സിബിക്ക് വേണ്ടി കളിക്കാന്‍ ഞാന്‍ ഉണ്ടാവില്ലെന്ന് എല്ലാവരേയും അറിയിക്കുകയാണ്. മറ്റൊരു ടീമിന് വേണ്ടി കളിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ സമയം കളിയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. കാര്യങ്ങള്‍ മനസിലാക്കിയതിന് ആര്‍സിബിക്ക് നന്ദി പറയുന്നതായും സ്റ്റെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു. 

എന്തെങ്കിലും ചെയ്യാന്‍ എനിക്ക് അവസരം ലഭിക്കുന്ന ക്ലബിന് വേണ്ടി, ഞാന്‍ ഇഷ്ടപ്പെടുന്ന കളി തുടരുമെന്നും സ്റ്റെയ്ന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് സ്റ്റെയ്ന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 439 വിക്കറ്റുകളാണ് സ്റ്റെയ്ന്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ വീഴ്ത്തിയത്. 

ഐസിസിയുടെ ദശകത്തിലെ ടെസ്റ്റ് ടീമില്‍ സ്‌റ്റെയ്ന്‍ ഇടം നേടുകയും ചെയ്തിരുന്നു. എന്നാല്‍ 2020 ഐപിഎല്ലില്‍ മികവ് കാണിക്കാന്‍ സ്റ്റെയ്‌നിന് കഴിഞ്ഞില്ല. മൂന്ന് മത്സരം മാത്രം കളിച്ച സ്റ്റെയ്‌നിന് ഒരു വിക്കറ്റാണ് വീഴ്ത്താനായത്. 95 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 97 വിക്കറ്റാണ് സ്റ്റെയ്‌നിന്റെ പേരിലുള്ളത്. 

2013 സീസണിലാണ് സ്റ്റെയ്ന്‍ ഐപിഎല്ലില്‍ നിറഞ്ഞാടിയത്. ആ വര്‍ഷം വീഴ്ത്തിയത് 19 വിക്കറ്റുകള്‍. ലങ്കന്‍ പ്രീമിയര്‍ ലീഗിലും സ്റ്റെയ്ന്‍ കളിച്ചിരുന്നു. കാന്‍ഡി തസ്‌കേഴ്‌സിന്റെ താരമായിരുന്നു സ്റ്റെയ്ന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 മീറ്റര്‍ നീളം, 'L' ആകൃതിയിലുള്ള ഫിഷറി ബെര്‍ത്ത്, വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാര്‍ബര്‍

മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാഡ് സന്ധു വെടിയേറ്റ് കൊല്ലപ്പെട്ടു; മൃതദേഹം റോഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍

മന്ത്രി ഒജെ ജനീഷിനെ കരിങ്കൊടി കാട്ടി; ഫോട്ടോ സഹിതം പരാതി; താത്കാലിക ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ദുബൈ, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ നഗരങ്ങളില്‍ 'കേരള ഡെസ്‌കുകള്‍'; ആഗോള നിക്ഷേപം കേരളത്തിലേക്ക്

'ചെങ്കൊടി പാറിയ മണ്ണാണ്, മലപ്പുറം മതേതരവാദികളുടെ പറുദീസ'; മറുപടിയുമായി കെടി ജലീല്‍