രോഹിത് ശര്‍മ/ പിടിഐ 
Sports

'കുറച്ചു വിശ്രമിക്കു, മികവ് വീണ്ടെടുത്ത് തിരിച്ചുവരു'- രോഹിതിനോട് മുന്‍ വിന്‍ഡീസ് താരം 

നടപ്പ് ഐപിഎല്‍ സീസണില്‍ ദയനീയമാണ് രോഹിതിന്റെ ബാറ്റിങ്. ആര്‍സിബിക്കെതിരായ കഴിഞ്ഞ കളിയില്‍ ഏഴ് റണ്‍സ് മാത്രമാണ് മുംബൈ ഇന്ത്യന്‍സ് നായകന് നേടാന്‍ സാധിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രോഹിത് ശര്‍മ അല്‍പ്പകാലം വിശ്രമിച്ച് മികവോടെ തിരിച്ചെത്തണമെന്ന് സുനില്‍ ഗാവസ്‌കര്‍ നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെ മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഡരന്‍ ഗംഗയും ഇതേ ആവശ്യം മുന്നോട്ടു വച്ചു. ഐപിഎല്ലില്‍ മങ്ങിയ ഫോം തുടരുന്ന രോഹിതിന്റെ പ്രകടനം മുന്‍നിര്‍ത്തിയാണ് ഗംഗയും സമാന അഭിപ്രായം പങ്കിട്ടത്. 

നടപ്പ് ഐപിഎല്‍ സീസണില്‍ ദയനീയമാണ് രോഹിതിന്റെ ബാറ്റിങ്. ആര്‍സിബിക്കെതിരായ കഴിഞ്ഞ കളിയില്‍ ഏഴ് റണ്‍സ് മാത്രമാണ് മുംബൈ ഇന്ത്യന്‍സ് നായകന് നേടാന്‍ സാധിച്ചത്. സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് വെറും 191 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ആവറേജ് 17.36.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുകയാണ്. ഈ പോരാട്ടത്തിന് തയ്യാറെടുപ്പെന്ന നിലയില്‍ രോഹിത് അല്‍പ്പം വിശ്രമം എടുക്കണമെന്ന് ഗംഗ ചൂണ്ടിക്കാട്ടുന്നു. 

സൂര്യകുമാര്‍ യാദവിനെ മുംബൈ ക്യാപ്റ്റനാക്കുക. രോഹിത് ഇംപാക്ട് പ്ലയറായി കളിക്കുക എന്നതാണ് ഗംഗ മുന്നോട്ടു വയ്ക്കുന്ന ഉപായം. 

'ഒരു സംശയവുമില്ല അദ്ദേഹം മികച്ച ബാറ്ററാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഉജ്ജ്വല താരങ്ങളെല്ലാം കരിയറില്‍ ഇത്തരം സന്ദര്‍ഭങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ഒടുവിലത്തെ ഉദാഹരണം കോഹ്‌ലി തന്നെ. അദ്ദേഹവും അല്‍പ്പകാലം വിട്ടുനിന്നു. മികവിലേക്ക് തിരിച്ചെത്തി. ഇപ്പോള്‍ റണ്‍സുകള്‍ നേടുന്നു.' 

'രോഹിതും ഇപ്പോള്‍ ആ അവസ്ഥയിലാണ്. വിശ്രമമില്ലാതെ അദ്ദേഹം ധാരാളം മത്സരങ്ങള്‍ കളിക്കുന്നു. കളിക്കാരാനായും ഒപ്പം നായകന്റെ ഉത്തരവാദിത്വവും പേറി കളിക്കുമ്പോള്‍ ക്ഷീണം കൂടും.' 

'വിശ്രമിച്ച് മനഃസാന്നിധ്യം വീണ്ടെടുത്ത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രോഹിത് കളിക്കട്ടെ എന്ന ഗാവസ്‌കറിന്റെ ഉപദേശം അദ്ദേഹം കേട്ടിരിക്കും. സംശയമൊന്നുമില്ല രോഹിത് ചെയ്യേണ്ട കാര്യമാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.' 

'സൂര്യകുമാര്‍ യാദവിനെ മുംബൈ നായകനാക്കി അദ്ദേഹം അടുത്ത മത്സരങ്ങളിലൊക്കെ ഇംപാക്ട് പ്ലയറായി കളിക്കട്ടെ. വേവലാതികള്‍ ഒഴിഞ്ഞ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വലമായി കളിക്കാന്‍ രോഹിതിന് അതു ഉപകാരപ്പെടും'- ഗംഗ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT