ക്യാപ്റ്റന്‍ തുടക്കത്തിലെ മടങ്ങി, പ്രതീക്ഷ നല്‍കാതെ മറ്റു താരങ്ങളും; ഡല്‍ഹിയെ തോല്‍പ്പിച്ച് ധോനിയും സംഘവും 

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 27 റണ്‍സിന് തകര്‍ത്ത് ധോനിയും സംഘവും
അജിൻക്യ രഹാനെയുടെ ബാറ്റിങ്, പിടിഐ
അജിൻക്യ രഹാനെയുടെ ബാറ്റിങ്, പിടിഐ

ചെന്നൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 27 റണ്‍സിന് തകര്‍ത്ത് ധോനിയും സംഘവും. ചെന്നൈ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

168 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണറും നായകനുമായ ഡേവിഡ് വാര്‍ണറെ  ദീപക് ചാഹര്‍ പുറത്താക്കി. പകരം വന്ന മിച്ചല്‍ സ്റ്റാര്‍ക്കിനെ കൂട്ടുപിടിച്ച് ഓപ്പണര്‍ ഫില്‍ സാള്‍ട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അത് ഫലവത്തായില്ല. മൂന്നാം ഓവറില്‍ സാള്‍ട്ടിനെയും മടക്കി ചാഹര്‍ ഡല്‍ഹിയെ തകര്‍ത്തു.

പിന്നാലെ മിച്ചല്‍ മാര്‍ഷ് അതിവേഗത്തില്‍ റണ്‍ഔട്ടായത് ഡല്‍ഹിയ്ക്ക് വലിയ തിരിച്ചടി സമ്മാനിച്ചു. അഞ്ച് റണ്‍സെടുത്ത താരത്തെ രഹാനെയാണ് പുറത്താക്കിയത്. ഇതോടെ ഡല്‍ഹി 25 ന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒരുമിച്ച റിലി റൂസ്സോയും മനീഷ് പാണ്ഡെയും ചേര്‍ന്ന് വലിയ തകര്‍ച്ചയില്‍ നിന്ന് ഡല്‍ഹിയെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 80 കടത്തി. 

എന്നാല്‍ ടീം സ്‌കോര്‍ 84-ല്‍ നില്‍ക്കെ മനീഷ് പാണ്ഡെയെ പുറത്താക്കി മതീഷ പതിരണ ഡല്‍ഹിയെ പ്രതിരോധത്തിലാക്കി. 27 റണ്‍സാണ് താരം നേടിയത്. പിന്നാലെ റൂസ്സോയും മടങ്ങിയതോടെ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ മങ്ങി.പിന്നാലെ വന്ന അക്ഷര്‍ പട്ടേല്‍ 12 പന്തില്‍ 21 റണ്‍സെടുത്ത് പൊരുതിയെങ്കിലും താരത്തെ പതിരണ മടക്കി. 

ടോസ് നേടിയ ചെന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ചെന്നൈ നേടിയത്. തകര്‍ന്നടിഞ്ഞ ചെന്നൈയെ ഏഴാം വിക്കറ്റില്‍ ധോനി- രവീന്ദ്ര ജഡേജ സഖ്യമാണ് ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്

മികച്ച തുടക്കമായിരുന്നു ചെന്നൈയുടേതെങ്കിലും മത്സരത്തില്‍ ആര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. 24 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ധോനി എട്ടു പന്തില്‍ ഒരു ഫോറും രണ്ടു സിക്സും സഹിതം 20 റണ്‍സെടുത്ത് പുറത്തായി.

ഡിവോണ്‍ കോണ്‍വേ (10), അജിന്‍ക്യ രഹാനെ (21), ശിവം ദുബെ (25), അമ്പാട്ടി റായുഡു (23), രവീന്ദ്ര ജഡേജ (21) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. മോയിന്‍ അലി ഏഴ് റണ്‍സിന് പുറത്തായി. 14ാം ഓവറിലാണ് ചെന്നൈ കൂടുതല്‍ റണ്‍സ് നേടിയത്. മൂന്ന ്സിക്സും ഒരു ഫോറും ഉള്‍പ്പടെ ശിവം ദുബെ 23 റണ്‍സ് അടിച്ചുകൂട്ടി.

ഡല്‍ഹിക്കായി മൂന്ന് ഓവറില്‍ 18 റണ്‍സ് വഴങ്ങി മിച്ചല്‍ മാര്‍ഷ് മൂന്നു വിക്കറ്റ് നേടി. 27 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേലും മികച്ച പ്രകടനം കാഴ്ചവച്ചു. കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ലളിത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com