ഹര്‍ദിക് പാണ്ഡ്യ എക്‌സ്
Sports

'ബറോഡയുടെ ഓള്‍റൗണ്ടര്‍'; ഹര്‍ദിക്കിന്റെ വിശേഷണം തമാശയെന്ന് മുന്‍ പരിശീലകന്‍

നായക സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ഹര്‍ദിക് വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ സ്വന്തം ടീമായ ബറോഡയെ പ്രതിനിധീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ തുടര്‍ച്ചയായ പരിക്കുകള്‍ കാരണം കരിയറില്‍ വെല്ലുവിളികള്‍ നേരിടുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഹര്‍ദിക്കിന് പകരം സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുന്നത്. ഹര്‍ദിക്കിന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള ആശങ്കകളാണ് തീരുമാനത്തിന് പിന്നിലെന്നാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും പരിശീലകന്‍ ഗൗതം ഗംഭീറും അറിയിച്ചത്.

നായക സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ഹര്‍ദിക് വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ സ്വന്തം ടീമായ ബറോഡയെ പ്രതിനിധീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018ലാണ് ബറോഡയ്ക്കുവേണ്ടി അവസാനമായി പാണ്ഡ്യ കളിച്ചത്. അടുത്ത വര്‍ഷം ഐസിസി ചാമ്പ്യന്‍സ് ട്രോഫി നടക്കാനിരിക്കെ ആഭ്യന്തര ടൂര്‍ണമെന്റിലൂടെ ഏകദിന ഫോര്‍മാറ്റില്‍ താരത്തിന്റെ ഫിറ്റ്‌നസ് ബിസിസിഐ നിരീക്ഷിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം പാണ്ഡ്യ സംസ്ഥാന ടീമിന് മുന്‍ഗണന നല്‍കിയിട്ടില്ലെന്ന് ബറോഡയുടെ മുന്‍ പരിശീലകന്‍ ഡേവ് വാട്ട്മോര്‍ വിമര്‍ശിച്ചു. പാണ്ഡ്യ അവസാനമായി ബറോഡയ്ക്കായി ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത് 2018 ല്‍ മുംബൈയ്ക്കെതിരെയാണെന്ന് വാട്ട്മോര്‍ ചൂണ്ടിക്കാട്ടി.

''വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കാത്ത ചിലരുണ്ട്. ഉദാഹരണത്തിന്, ബറോഡയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹര്‍ദിക് പാണ്ഡ്യ വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. ബറോഡയില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് പലപ്പോഴും തമാശയായി തോന്നാറുണ്ട്'' ഒരു യൂട്യൂബ് ചാനലില്‍ ഡേവ് വാട്ട്മോര്‍ പറഞ്ഞു.

സമീപകാലത്തായി താരങ്ങള്‍ രഞ്ജി ട്രോഫിയിലും മറ്റ് ഫോര്‍മാറ്റുകളിലും കളിക്കണമെന്ന് ബിസിസിഐ താല്‍പ്പര്യപ്പെടുന്നു, ടെസ്റ്റ് ക്രിക്കറ്റിന് പ്രാധാന്യം നഷ്ടപ്പെടാതിരിക്കാനും ക്രിക്കറ്റ് ഒരു കായിക ഇനമാണെന്ന് ഉറപ്പാക്കാനാണിതെന്നും വാട്ട്മോര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'