ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു വീഡിയോ ദൃശ്യം
Sports

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു

രഞ്ജി ക്രിക്കറ്റില്‍ കര്‍ണാടകയുടെ താരമായ ജോണ്‍സണ്‍ കേരളത്തിനെതിരെ പത്ത് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഇന്ത്യക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

രഞ്ജി ക്രിക്കറ്റില്‍ കര്‍ണാടകയുടെ താരമായ ജോണ്‍സണ്‍ കേരളത്തിനെതിരെ പത്ത് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്. ഫാസ്റ്റ് ബൗളറായ ഡേവിഡ് ജോണ്‍സണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരായണ് അരങ്ങേറ്റം കുറിച്ചത്. പരിക്കേറ്റ ജവഗല്‍ ശ്രീനാഥിന് പകരമായാണ് അന്ന് ജോണ്‍സണ്‍ ഇന്ത്യന്‍ ടീമില്‍ എത്തിയത്.

ഈ മത്സരത്തില്‍ വെങ്കിടേഷ് പ്രസാദിനൊപ്പം ബൗളിങ് ഓപ്പണ്‍ ചെയ്ത ജോണ്‍സണ്‍ മൈക്കല്‍ സ്‌ളേറ്ററിന്റെ വിക്കറ്റെടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായിരുന്നു രണ്ടാം ടെസ്റ്റ്. ഇതില്‍ ഗിബ്‌സിന്റെയും മാക്മില്ലന്റെയും വിക്കറ്റുകള്‍ വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 39 മത്സരങ്ങളില്‍ നിന്ന് 125 വിക്കറ്റും ഒരു സെഞ്ച്വറി അടക്കം 437 റണ്‍സ് നേടിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം