ബിഗ് ബാഷ് ലീഗില്‍ ബിയര്‍ ഗ്ലാസില്‍ ക്യാച്ചെടുത്ത് ആരാധകന്‍/ വീഡിയോ ദൃശ്യം 
Sports

ഗ്യാലറിയിലേക്ക് പന്ത് പറത്തി ഡേവിഡ് മലന്‍; ബിയര്‍ ഗ്ലാസില്‍ ക്യാച്ച് എടുത്ത് ആരാധകന്‍ 

ബിഗ് ബാഷ് ലീഗിലാണ് സംഭവം. ഹൊബാര്‍ട്ട് ഹറികെയ്ന്‍സും മെല്‍ബണ്‍ സ്റ്റാര്‍സും തമ്മിലുള്ള മത്സരത്തിന് ഇടയിലാണ് കൗതുകകരമായ ക്യാച്ച് വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൊബാര്‍ട്ട്: ഗ്യാലറിയിലേക്ക് പറന്നെത്തുന്ന പന്തുകളില്‍ കളിക്കാരെ വെല്ലുന്ന ക്യാച്ചുകള്‍ പലപ്പോഴും ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്‌. ഇത്തവണ പന്ത് വന്ന് വീണത് ബിയര്‍ ഗ്ലാസിലേക്ക്...

ബിഗ് ബാഷ് ലീഗിലാണ് സംഭവം. ഹൊബാര്‍ട്ട് ഹറികെയ്ന്‍സും മെല്‍ബണ്‍ സ്റ്റാര്‍സും തമ്മിലുള്ള മത്സരത്തിന് ഇടയിലാണ് കൗതുകകരമായ ക്യാച്ച് വന്നത്. ഹൊബാര്‍ട്ട് ഇന്നിങ്‌സിലെ 16ാം ഓവറില്‍ നാലാം പന്ത് ഡേവിഡ് മലന്‍ ഫൈന്‍ ലെഗിന് മുകളിലൂടെ ഗ്യാലറിയിലേക്ക് പറത്തി. 

ബിയറും നുണഞ്ഞിരുന്ന ആരാധകന്റെ നേര്‍ക്കാണ് മലന്റെ ഷോട്ട് എത്തിയത്. ക്യാച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു അവിടെ ഒരു യുവാവ്. ഇയാളുടെ കയ്യില്‍ തട്ടി പന്ത് വന്ന് വീണത് അടുത്തിരിന്നയാളുടെ ബിയര്‍ ഗ്ലാസിലേക്ക്...

ബൗണ്ടറി സമീപം വന്ന് ഫീല്‍ഡര്‍ പന്ത് തിരികെ ചോദിക്കുന്നുണ്ടെങ്കിലും തിരികെ നല്‍കാന്‍ അദ്ദേഹം തയ്യാറല്ല. പന്ത് ഗ്ലാസിനുള്ളില്‍ നിന്നെടുക്കാതെ അതേ ഗ്ലാസിലെ ബിയര്‍ നുണയുകയാണ് കക്ഷി..
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുമോ?, ഐഡിബിഐയില്‍ സിഎസ്ബി ലയിക്കുമോ?; ഓഹരി വിറ്റഴിക്കലില്‍ ഉയരുന്ന ചോദ്യങ്ങള്‍

കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ, തീരാനഷ്ടം; ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം