'ചില സമയം മോശമാണെന്ന് പറയാൻ കഴിയുന്നത് എങ്ങനെയാണ് ? എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഈ ആറ് വർഷം'; മിഷ്കിൻ

'നിറയെ സിനിമകളിൽ അഭിനയിച്ചു, നിറയെ കാര്യങ്ങൾ പഠിച്ചു'.
Mysskin
Mysskinവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
2 min read

വിജയ് സേതുപതിയെ നായകനാക്കി മിഷ്കിൻ ഒരുക്കുന്ന ത്രില്ലർ ചിത്രം ആണ് 'ട്രെയിൻ'. ഡിസംബർ 4നാണ് ചിത്രം റിലീസിനെത്തുക. 2020ൽ പുറത്തിറങ്ങിയ 'സൈക്കോ' എന്ന ചിത്രത്തിന് ശേഷം മിഷ്കിൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ട്രെയിൻ'. സംവിധാന രം​ഗത്തെ തന്റെ ആറ് വർഷത്തെ ഇടവേളയെക്കുറിച്ച് തുറന്നുപറയുകയാണ് മിഷ്കിൻ ഇപ്പോൾ. ഗലാട്ട തമിഴിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു മിഷ്കിൻ

"ആറ് വർഷം എന്നത് ഉള്ളതാണ്. ആ ആറ് വർഷവും കഷ്ടപ്പെട്ടത് എന്റെ അസിസ്റ്റന്റ്സ് ആണ്. ഈ ആറ് വർഷത്തിൽ ഞാനൊരുപാട് സിനിമകളിൽ അഭിനയിച്ചു. നിറയെ സിനിമകളിൽ അഭിനയിച്ചു, നിറയെ കാര്യങ്ങൾ പഠിച്ചു. എന്റെ മകൾക്കൊപ്പം ചെലവഴിച്ചു. എന്റെ അസിസ്റ്റൻ്റ്മാരോടൊപ്പം ചെലവഴിക്കാനായി. നിറയെ സ്ഥലങ്ങളിൽ ടൂർ പോയി.

മകൾക്കൊപ്പം ഒരു മാസം യൂറോപ്പിൽ ട്രാവൽ ചെയ്തു. ആറ് മാസത്തോളം അവൾക്കൊപ്പമിരുന്നു. നിറയെ സിനിമകൾ കാണാൻ പറ്റി. ഈ ആറ് വർഷം കൊണ്ട് എന്റെ ജീവിതത്തിൽ ഞാൻ വായിക്കാത്ത പുസ്തകങ്ങളൊക്കെ വായിച്ചു. എനിക്ക് സമയമില്ല. തീർച്ചയായും സിനിമ ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന ചിന്തകളുണ്ടായിരുന്നു. പക്ഷേ അതൊന്നും പ്രശ്നമല്ലായിരുന്നു.

പെട്ടെന്ന് പെട്ടെന്ന് ഓരോ കാര്യങ്ങൾ ചെയ്തിട്ട് എന്തിനാണ്. വർഷാവർഷം ഓരോ സിനിമ വീതം ചെയ്തിട്ട് എന്ത് കിട്ടാനാണ് ?. 'ട്രെയിൻ' ഞാൻ വളരെ സന്തോഷത്തോടെ ചെയ്ത സിനിമയാണ്. 'പിസാസും' അങ്ങനെയാണ്. ഞാൻ ചെയ്തതിൽ ഏറ്റവും മികച്ച സിനിമകളിലൊന്നാണത്. 'ട്രെയിനും' അങ്ങനെ തന്നെയാണ്.

ഇപ്പോൾ ഒരു അഭിനേതാവ് ആണെങ്കിൽ, 365 ദിവസത്തിൽ ഒരു രണ്ട് മാസം അവർ വിശ്രമിക്കും. ബാക്കിയുള്ള ദിവസങ്ങളിൽ അവർ സിനിമയ്ക്കായി ഡേറ്റ് കൊടുക്കണം. അത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ എന്നെപ്പോലെ ഒരു എഴുത്തുകാരൻ എന്ത് ചെയ്യും. ഞാനെപ്പോഴും വർക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്.

ഇതിന്റെ ഇടയിലൊരു അഞ്ച് കഥയോളം ഞാനെഴുതിയിട്ടുണ്ട്. മൊത്തം 26 കഥ എന്റെ ഷെൽഫിൽ ഇരിപ്പുണ്ട്. 100 കോടിയുടെ സ്വത്ത് ഉണ്ട്. ഇതിനെപ്പറ്റിയൊക്കെ ഞാനെന്തിന് വേവലാതിപ്പെടണം. കുറഞ്ഞ സമയം എന്നത് എന്റെ ജീവിതത്തിൽ ഇല്ല. അത് മനോഹരമായി ഉപയോ​ഗിക്കുക എന്നതാണ്. എല്ലാം ഉപയോ​ഗിക്കുക.

'പിസാസ് 2' തീർച്ചയായും വരും. വരാതെ എവിടെ പോകാൻ. 'ട്രെയിനും' ഒരു വർഷമായി. എനിക്കറിയാം ഇതും വരുമെന്ന്. നാല് ദിവസം കൊണ്ട് ചെയ്ത് തീർക്കാൻ ചെറിയ കാര്യമൊന്നുമല്ല ചെയ്യുന്നത്. ആത്മാവുള്ള ഒരു ഹൃദയത്തിൽ നിന്ന്, ചോര കൊണ്ടെഴുതിയ ഒരു കഥ ചെയ്യുന്നു. അതിന് എക്സ്ട്രാ ഓർഡിനറി പെർഫോമൻസ് ഉണ്ടാകും. അതിന് പിന്നിൽ ഒരു നിർമാതാവുണ്ടാകും. അല്ലാതെ ഒന്നുമില്ല.

സത്യം പറഞ്ഞാൽ, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഈ ആറ് വർഷം. ഞാനൊരു ഷോ ചെയ്തു. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണത്. എങ്ങനെയാണ് ജീവിതത്തിലെ ചില സമയം മോശം സമയമാണെന്ന് പറയാൻ കഴിയുന്നത് ?. ഇപ്പോൾ ഞാനൊരു തെറ്റ് ചെയ്തിട്ട് ജയിലിൽ പോയി, അല്ലെങ്കിൽ ഒരാളെ കൊലപ്പെടുത്തി. അതാണ് മോശം സമയം. പടം തീർന്ന് കഴിഞ്ഞാൽ ജോളിയായി അതിന്റെ റിലീസിനായി കാത്തിരിക്കുക. അത് വളരെ മനോഹരമാണ്".- മിഷ്കിൻ പറഞ്ഞു.

Mysskin
‘ഒരു റിലേഷൻഷിപ്പ് കൂടി നൽകുന്ന സമ്മർദം താങ്ങേണ്ടെന്ന് കരുതി’; പ്രണയത്തെക്കുറിച്ച് നിഖില വിമൽ
Mysskin
ഞാനും രക്തവും മാംസവും കൊണ്ട് നിര്‍മ്മിക്കപ്പെട്ട മനുഷ്യന്‍, വെറുതെ വിടൂ; പ്ലാസ്റ്റിക് സര്‍ജി ആരോപണത്തിനെതിരെ നടി
Mysskin
'ചില ഇന്റര്‍വ്യുകള്‍ ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്, വികാരങ്ങള്‍ വില്‍ക്കാനില്ല'; തുറന്നുപറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍
Summary

Mysskin talks about his career break.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER