ചിത്രം: പിടിഐ 
Sports

അര്‍ധ സെഞ്ച്വറിയുമായി മില്ലറും ക്ലാസനും; ഇന്ത്യക്ക് ജയിക്കാന്‍ 250 റണ്‍സ്

മില്ലര്‍ 63 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 75 റണ്‍സെടുത്തു. ക്ലാസന്‍ 65 പന്തുകള്‍ നേരിട്ട് ആറ് ഫോറും രണ്ട് സിക്‌സും സഹിതം 74 റണ്‍സാണ് വാരിയത്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 250 റണ്‍സ്. മഴയെ തുടര്‍ന്ന് മത്സരം 40 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സാണ് കണ്ടെത്തിയത്. 

ടോസ് നേടി ഇന്ത്യ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഹെയ്ന്റിച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക പൊരുതാവുന്ന സ്‌കോര്‍ ഇന്ത്യക്ക് മുന്നില്‍ വച്ചത്. ഇരുവരും പുറത്താകാതെ നിന്നു. 

മില്ലര്‍ 63 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 75 റണ്‍സെടുത്തു. ക്ലാസന്‍ 65 പന്തുകള്‍ നേരിട്ട് ആറ് ഫോറും രണ്ട് സിക്‌സും സഹിതം 74 റണ്‍സാണ് വാരിയത്. 

ക്വിന്റണ്‍ ഡി കോക്ക് (48), ജന്നെമന്‍ മാലന്‍ (22), ക്യാപ്റ്റന്‍ ടെംബ ബവു (എട്ട്), എയ്ഡന്‍ മാര്‍ക്രം (പൂജ്യം) എന്നിവരാണ് പുറത്തായ താരങ്ങള്‍. 

ഇന്ത്യക്കായി ശാര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT