ഡേവിഡ് വാര്‍ണര്‍/ ഫയല്‍ ചിത്രം 
Sports

രണ്ടാം ടെസ്റ്റും ഡേവിഡ് വാര്‍ണര്‍ക്ക് നഷ്ടം, പരിക്ക് മാറിയിട്ടും ടീമിനൊപ്പം ചേരാനാവാതെ അബോട്ട് 

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലാണ് വാര്‍ണര്‍ പരിക്കിന്റെ പിടിയിലേക്ക് വീണത്

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റും വാര്‍ണര്‍ക്ക് നഷ്ടമാവുമെന്ന് സ്ഥിരീകരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലാണ് വാര്‍ണര്‍ പരിക്കിന്റെ പിടിയിലേക്ക് വീണത്. 

പരിക്കില്‍ നിന്ന് പൂര്‍ണമായും വാര്‍ണര്‍ മുക്തനായിട്ടില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. വാര്‍ണറുടെ അഭാവത്തില്‍ പകരം താരത്തെ ടീമില്‍ ഉള്‍പ്പെടുത്തില്ല. ഫാസ്റ്റ് ബൗളര്‍ സീന്‍ അബോട്ട് പരിക്കില്‍ നിന്ന് മുക്തനായെങ്കിലും മെല്‍ബണ്‍ ടെസ്റ്റ് കളിക്കില്ല. ഓസ്‌ട്രേലിയയുടെ ബയോ ബബിള്‍ പ്രോട്ടോക്കോളിനെ തുടര്‍ന്നാണ് ഇത്. 

കോവിഡ് കേസുകള്‍ വര്‍ധിച്ച സിഡ്‌നിയില്‍ നിന്നും ഡേവിഡ് വാര്‍ണര്‍, സീന്‍ അബോട്ട് എന്നിവരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ മെല്‍ബണിലേക്ക് എത്തിച്ചിരുന്നു. മൂന്നാം ടെസ്‌റ്റോടെയാവും ഇരുവര്‍ക്കും ടീമിനൊപ്പം ചേരാനാവുക. ബോക്‌സിങ് ഡേ ടെസ്റ്റില്‍ വാര്‍ണര്‍ക്ക് പകരം വില്‍ പുകോവ്‌സ്‌കി ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണ്‍ ചെയ്‌തേക്കും. 

വേഡ്, ബേണ്‍സ് എന്നിവരില്‍ ഒരാള്‍ക്ക് സ്ഥാനം നഷ്ടമാവാനുമാണ് സാധ്യത. എന്നാല്‍ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണിങ് സഖ്യം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. മെല്‍ബണിലും ജയിച്ച് 2-0ന്റെ ലീഡ് ആണ് ആതിഥേയര്‍ ലക്ഷ്യമിടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ്, ഇപ്പോൾ കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം': പിണറായി വിജയൻ

ഇന്റർവ്യൂവിലെ സ്ഥിരം 'ഗൂഗ്ലി' ചോദ്യങ്ങളുടെ മുന്നിൽ പതറിയിട്ടുണ്ടോ?; സ്മാർട്ടായി മറുപടി പറയാൻ ഇതാ വഴികൾ

എയർ ഫ്രയർ വൃത്തിയാക്കാൻ ബേക്കിങ് സോഡ ഉപയോഗിക്കാമോ? 10 മിനിറ്റ് ക്ലീനിങ് ടിപ്പ്

മൂന്നാറിൽ മണ്ണിടിച്ചിൽ ഭീഷണി ഉയർത്തി വൻ വിള്ളൽ; പഴയമുന്നാർ സി.എസ്.ഐ പള്ളിയും വൈദിക മന്ദിരവും അതീവ അപകടാവസ്ഥയിൽ

'എത്ര പിആർ നൽകിയാലും ഇന്ന് സായ് എത്തിയ ഇടത്ത് എത്താൻ കഴിയില്ല; അതാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയത്'