മോൺ മോർക്കലും ​ഗൗതം ​ഗംഭീറും എക്സ്
Sports

ചാംപ്യന്‍സ് ട്രോഫിക്ക് മണിക്കൂറുകള്‍ മാത്രം; ഇന്ത്യന്‍ ബൗളിങ് കോച്ച് സ്വന്തം രാജ്യത്തേക്ക് പറന്നു, കാരണമിത്

ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം, ഇന്ത്യയുടെ ആദ്യ പോരാട്ടം 20ന്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകാനിരിക്കെ ഇന്ത്യയുടെ ബൗളിങ് പരിശീലകന്‍ മോണ്‍ മോര്‍ക്കല്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി. പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് ബൗളിങ് പരിശീലകന്‍ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയത്.

ഫെബ്രുവരി 15നാണ് മോണ്‍ മോര്‍ക്കല്‍ ദുബായിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. ടീമിന്റെ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പിതാവിന്റെ വിയോഗം.

പരിശീലകന്റെ തിരിച്ചു വരവ് എന്നായിരിക്കുമെന്നു വ്യക്തമായിട്ടില്ല. ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്ക് മറ്റന്നാളാണ് തുടക്കമാകുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. 23നു പാകിസ്ഥാനുമായുള്ള പോരാട്ടവും നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

SCROLL FOR NEXT