ആന്ദ്രെ ഒനാന , ഡേവിഡ് ഡി ഹെയ/ എഎഫ്പി 
Sports

ഓള്‍ഡ് ട്രഫോര്‍ഡിന്റെ 'പടിയിറങ്ങി' ഡി ഹെയ; 'പടികയറും' ഒനാന

ആന്ദ്രെ ഒനാനയുമായി ക്ലബ് ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മണിക്കൂറുകളില്‍ തന്നെ ഒനാന മാഞ്ചസ്റ്ററിനായി കരാര്‍ ഒപ്പിടും

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: 12 വര്‍ഷം നീണ്ട ആത്മ ബന്ധവും കളിക്കാരനെന്ന നിലയിലുള്ള സേവനവും അവസാനിപ്പിച്ച് സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഹെയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പടിയിറങ്ങി. പകരക്കാരനായി ഇന്റര്‍ മിലാനില്‍ നിന്നു കാമറൂണ്‍ ഗോള്‍ കീപ്പര്‍ ആന്ദ്രെ ഒനാന ഓള്‍ഡ് ട്രഫോര്‍ഡിന്റെ പടി കയറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആന്ദ്രെ ഒനാനയുമായി ക്ലബ് ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മണിക്കൂറുകളില്‍ തന്നെ ഒനാന മാഞ്ചസ്റ്ററിനായി കരാര്‍ ഒപ്പിടും. യുനൈറ്റഡിന്റെ പടിയിറങ്ങിയ ഡി ഹെയയുടെ ഭാവി സംബന്ധിച്ച് തീരുമാനങ്ങളൊന്നും വന്നിട്ടല്ല. 32കാരനായ താരം നിലവില്‍ ഫ്രീ ഏജന്റാണ്. 

താരം ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങള്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ഡി ഹെയ തന്നെ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയതോടെയാണ് ചിത്രം വ്യക്തമായി. പിന്നാലെ ഒനാനയുടെ വരവും സ്ഥിരീകരിക്കപ്പെട്ടു. 

മാഞ്ചസ്റ്റര്‍ ഇതിഹാസമായാണ് ഹെയ മടങ്ങുന്നത്. ജൂണ്‍ 30 വരെയായിരുന്നു താരവുമായി ക്ലബിനു കരാര്‍ ഉണ്ടായിരുന്നത്. 

2011ല്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്നാണ് ഡി ഹെയ ഓള്‍ഡ് ട്രഫോര്‍ഡില്‍ എത്തിയത്. പിന്നീട് ഇതുവരെ ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായിരുന്നു താരം. ക്ലബിനൊപ്പം പ്രീമയര്‍ ലീഗ്, എഫ് കപ്പ്, ലീഗ് കപ്പ്, കമ്യൂണിറ്റി ഷീല്‍ഡ് കപ്പ്, യൂറോപ്പ ലീഗ് നേട്ടങ്ങളില്‍ താരം പങ്കാളിയായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT