ഹം​ഗറിക്കെതിരെ പെനാൽറ്റി ​ഗോൾ നേടുന്ന ക്രിസ്റ്റ്യാനോ/ഫോട്ടോ: പോർച്ചു​ഗൽ ഫുട്ബോൾ, ട്വിറ്റർ 
Sports

മരണ ​ഗ്രൂപ്പിൽ തീപാറും പോര്; പ്ലേഓഫ് ഉറപ്പിക്കാൻ പോർച്ചു​ഗലും ഫ്രാൻസും നേർക്കു നേർ, ജർമനി ഹം​ഗറിക്കെതിരെ

പ്രീക്വാർട്ടർ സ്വപ്നവുമായി ഹം​ഗറി ഇന്ന് ജർമനിക്കെതിരേയും ഇറങ്ങുമ്പോൾ യൂറോ കപ്പിൽ ഇന്ന് ആവേശം നിറയും

Author : സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: യൂറോ കപ്പിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ലക്ഷ്യമിട്ട് ഫ്രാൻസിന് എതിരെ പോർച്ചു​ഗൽ ഇറങ്ങുന്നു. പ്രീക്വാർട്ടർ സ്വപ്നവുമായി ഹം​ഗറി ഇന്ന് ജർമനിക്കെതിരേയും ഇറങ്ങുമ്പോൾ യൂറോ കപ്പിൽ ഇന്ന് ആവേശം നിറയും. 

മരണ ​ഗ്രൂപ്പായ ​എഫിൽ ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. പോർച്ചു​ഗലാണോ ജർമനിയാണോ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലേക്ക് കടക്കുക എന്നതാണ് ഇനി അറിയേണ്ടത്. ഫ്രാൻസിന് എതിരെ ഇന്ന് വലിയ മാർജിനിൽ പോർച്ചു​ഗലിന് ജയിക്കണം. ജർമനി-ഹം​ഗറി മത്സര ഫലവും പോർച്ചു​ഗലിന് നിർണായകമാണ്. 

ഫ്രാൻസിനെ 1-1ന് തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഹം​ഗറി വരുന്നത്. അതിനാൽ ജർമനിക്കും കാര്യങ്ങൾ എളുപ്പമായേക്കില്ല. പോർച്ചു​ഗലിന് എതിരെ മികച്ച ജയം പിടിച്ചതാണ് ജർമനിയുടെ കരുത്ത് കൂട്ടുന്ന ഘടകം. ഹവെർട്ട്, കിമ്മിച്ച്, മുള്ളർ, ​ഗ്നാബ്രി എന്നിവരുടെ ഫോം ജർമനിക്ക് തുണയാവും. 

വെയിൽസ്, ഡെൻമാർക്ക്, ഇറ്റലി, ഓസ്ട്രിയ, നെതർലാൻഡ്സ്, ബെൽജിയം എന്നീ ടീമുകൾ ഇതുവരെ പ്ലേഓഫ് കടന്നു. 2020ൽ ഫ്രാൻസും പോർച്ചു​ഗലും ഏറ്റുമുട്ടിയപ്പോൾ ഫ്രാൻസിനെ എതിരില്ലാത്ത ഒരു ​ഗോളിന് പോർച്ചു​ഗൽ തോൽപ്പിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'