പ്രസിദ്ധ് കൃഷ്ണയുടെ ജേഴ്സിയിട്ട് ദീപക് ഹൂഡ/ ചിത്രം: ട്വിറ്റർ 
Sports

ഇത് ഹൂഡ അല്ലേ?; പ്രസിദ്ധ് കൃഷ്ണയുടെ ജേഴ്സിയിട്ട് ബോളെറിഞ്ഞ താരത്തെ കണ്ട് ആരാധകർ 

കൈൽ മയേഴ്സിനെ പുറത്താക്കി ദീപക് ഹൂഡയാണ് ഇന്ത്യക്കായി ആദ്യ വിക്കറ്റ് നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യ - വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനത്തിൽ ടോസ് തുണച്ചത് ആതിഥേയരെയാണ്. ബാറ്റിംഗ് തെരഞ്ഞെടുത്ത വിൻഡീസിന് ഓപ്പണർമാരായ ഷായ് ഹോപ്പും, കൈൽ മയേഴ്സും മികച്ച തുടക്കമാണ് നൽകിയത്. 10 ഓവറുകൾക്കുള്ളിൽ ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 65 റൺസ് കൂട്ടിച്ചേർത്തു. 23 പന്തിൽ നിന്ന് 39 റൺസെടുത്ത കൈൽ മയേഴ്സിനെ പുറത്താക്കി ദീപക് ഹൂഡയാണ് ഇന്ത്യക്കായി ആദ്യ വിക്കറ്റ് നേടിയത്. 

ആദ്യ ബ്രേക്ക്‌ത്രൂ സമ്മാനിച്ചെങ്കിലും ഹൂഡ മറ്റ് ചില കാരണങ്ങൾ കൊണ്ടാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. താരം പ്രസിദ്ധ് കൃഷ്ണയുടെ ജേഴ്‌സി ധരിച്ച് മത്സരത്തിനിറങ്ങിയതാണ് ആരാധകർക്കിടയിലെ സംസാരവിഷയം. ടീമംഗം പ്രസിദ്ധ് കൃഷ്ണയുടെ പേരോടു കൂടിയ 24-ാം നമ്പർ ജഴ്‌സിയായിരുന്നു ഇത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ച് സംഭവം ആഘോഷിക്കുകയാണ് ട്വിറ്ററിൽ ക്രിക്കറ്റ് പ്രേമികൾ. 

മത്സരത്തിൽ പ്രസിദ്ധിനെ പുറത്തിരുത്തിയാണ് രണ്ടാം ഏകദിനത്തിൽ ഇന്ത്യയിറങ്ങിയത്. ആദ്യ മൽസരത്തിൽ പ്രസിദ്ധ് കളിച്ചിരുന്നെങ്കിലും ഒരു വിക്കറ്റ് പോലുമില്ലാതെ നിരാശപ്പെടുത്തി. ഇതേത്തുടർന്നാണ് പ്രസിദ്ധിനെ പുറത്തിരുത്തി പുതുമുഖ പേസർ ആവേശ് ഖാനെ ഇന്ത്യ കളിപ്പിച്ചത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. 

ഇന്നലെ നടന്ന മത്സരത്തിൽ ബോളിങ്ങലെന്നപോലെ ബാറ്റിങ്ങിലും ദീപക് ഹൂഡ തിളങ്ങിയിരുന്നു. അർധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരും സഞ്ജു സാംസണും പുറത്തായതിന് പിന്നാലെ ടീമിനെ ഒറ്റയ്ക്ക് നയിച്ച  അക്‌സർ പട്ടേലിന് മികച്ച പിന്തുണയാണ് ഹൂഡ നൽകിയത്. മത്സരത്തിൽ 33 റൺസ് താരം നേടി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു