ഫോട്ടോ: എഎഫ്പി 
Sports

ഒരോവറില്‍ 3 വിക്കറ്റ് പിഴുത് ദീപക് ഹൂഡ, ന്യൂസിലന്‍ഡിനെ 65 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ 

ബാറ്റിങ്ങില്‍ സൂര്യകുമാര്‍ യാദവ് മിന്നിയതിന് പിന്നാലെ ബൗളര്‍മാരും കളം പിടിച്ചതോടെ ന്യൂസിലന്‍ഡിനെ 65 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

ബേ ഓവല്‍: ബാറ്റിങ്ങില്‍ സൂര്യകുമാര്‍ യാദവ് മിന്നിയതിന് പിന്നാലെ ബൗളര്‍മാരും കളം പിടിച്ചതോടെ ന്യൂസിലന്‍ഡിനെ 65 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ. 192 റണ്‍സ് ചെയ്‌സ് ചെയ്ത് ഇറങ്ങിയ ന്യൂസിലന്‍ഡ് 18.5 ഓവറില്‍ 126 റണ്‍സിന് ഓള്‍ഔട്ടായി. 

ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ 19ാം ഓവറില്‍ മൂന്ന് വിക്കറ്റ് ആണ് ദീപക് ഹൂഡ വീഴ്ത്തിയത്. 2.5 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി ദീപക് ഹൂഡ വീഴ്ത്തിയത് നാല് വിക്കറ്റ്. മുഹമ്മദ് സിറാജും ചഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദറും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

51 പന്തില്‍ നിന്ന് 111 റണ്‍സ് കണ്ടെത്തിയ സൂര്യകുമാര്‍ യാദവ് ആണ് കളിയിലെ താരം

മറ്റ് ഇന്ത്യന്‍ ബാറ്റേഴ്‌സ് പരാജയപ്പെട്ടപ്പോള്‍ 51 പന്തില്‍ നിന്ന് 111 റണ്‍സ് കണ്ടെത്തിയ സൂര്യകുമാര്‍ യാദവ് ആണ് കളിയിലെ താരം. 31 പന്തില്‍ നിന്ന് 36 റണ്‍സ് എടുത്ത സൂര്യകുമാര്‍ യാദവ് ആണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. 

ചെയ്‌സ് ചെയ്ത് ഇറങ്ങിയ ന്യൂസിലന്‍ഡിനായി 52 പന്തില്‍ നിന്ന് 61 റണ്‍സ് എടുത്ത കെയ്ന്‍ വില്യംസണ്‍ മാത്രമാണ് പിടിച്ചു നിന്നത്. നാല് ഫോറും രണ്ട് സിക്‌സുമാണ് വില്യംസണിന്റെ ബാറ്റില്‍ നിന്ന് വന്നത്. ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ രണ്ടാമത്തെ ഡെലിവറിയില്‍ തന്നെ ഫിന്‍ അലനെ മടക്കി ഭുവനേശ്വര്‍ കുമാര്‍ ആണ് കിവീസ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ കൃത്യമായ ഇടവേളകളിലെല്ലാം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിക്കറ്റ് വീഴ്ത്താനായി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കുട്ടികളെ കാണാതായപ്പോള്‍ 'തമാശകളി'; ആരാധകനെ മര്യാദ പഠിപ്പിച്ച് ടൊവിനോ; കണക്കിന് കൊടുത്ത് രഞ്ജിനിയും

SCROLL FOR NEXT