എംഎസ് ധോനി, വരുണ്‍ ചക്രവര്‍ത്തി/ഫയല്‍ ചിത്രം 
Sports

അരങ്ങേറ്റം വൈകിപ്പിച്ച് പരിക്ക്; വീണ്ടും ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ട് വരുണ്‍ ചക്രവര്‍ത്തി, ഇംഗ്ലണ്ട് പരമ്പര നഷ്ടമായേക്കും

ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ഇംഗ്ലണ്ടിനെതിരായ ടി20 നഷ്ടമായേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ഇംഗ്ലണ്ടിനെതിരായ ടി20 നഷ്ടമായേക്കും. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയും പരിക്കിനെ തുടര്‍ന്ന് വരുണിന് നഷ്ടമായിരുന്നു. 

യോ യോ ടെസ്റ്റും, 8.5 മിനിറ്റില്‍ 2 കിമീ ഓട്ടം എന്ന കടമ്പയും വരുണ്‍ ചക്രവര്‍ത്തിക്ക് കടക്കാനായില്ല. ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ടീമിലേക്കായി പരിഗണിക്കില്ലെന്നതാണ് ബിസിസിഐ നയം. 

വരുണിന്റെ കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. തോളിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ പര്യടനം വരുണിന് നഷ്ടമായത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി മൂന്ന് മാസത്തോളം വരുണ്‍ പരിശീലനം നടത്തിയിരുന്നു. 

നിലവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനൊപ്പം മുംബൈയില്‍ പരിശീലനം നടത്തുകയാണ് വരുണ്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പുറത്തെടുത്ത മികവാണ് വരുണിന് ഓസീസ് പര്യടനത്തില്‍ സ്ഥാനം നേടിക്കൊടുത്തത്. എന്നാല്‍ പരിക്ക് വില്ലനായതോടെ വരുണിന് പകരം ടി നടരാജന്‍ ടീമിലേക്ക് എത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

SCROLL FOR NEXT